സജീവൻ ചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിച്ചു

മനാമ : ബഹ്‌റൈനിൽ മരണപെട്ട തൃശ്ശൂർ ജില്ലയിലെ ചൂണ്ടൽ തൂവനൂർ സ്വദേശി സജീവൻ ചന്ദ്രൻ ചാലിയിലിൻ്റെ മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചു. ബഹ്‌റൈൻ ഐ.വൈ.സി.സി എക്സികുട്ടീവ് അംഗമായിരുന്ന സജീവൻ ചന്ദ്രൻ ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ ഐ.വൈ.സി.സി ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കി. തിങ്കളാഴ്ച്ച വൈകിട്ടുള്ള എയർ അറേബ്യ വിമാനത്തിൽ കൊണ്ട് പോകുന്ന മൃതദേഹം ഏപ്രിൽ 21 പുലർച്ചെ നെടുമ്പാശേരിയിൽ എത്തിച്ചേരുമെന്ന് ഐ.വൈ.സി.സി നേതൃത്വം വാർത്താക്കുറിപ്പിൽ അറിയിച്ചു.

Tags:    
News Summary - The body of Sajeevan Chandran has been brought home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.