ഐ.സി.ആർ.എഫ് ബഹ്‌റൈൻ ‘ഫേബർ കാസ്റ്റൽ സ്പെക്ട്ര 2025’ ഉദ്ഘാടനത്തിൽ നിന്ന്

ഐ.സി.ആർ.എഫ് ബഹ്‌റൈൻ ‘ഫേബർ കാസ്റ്റൽ സ്പെക്ട്ര 2025’

മനാമ: ബഹ്‌റൈൻ ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ (ഐ.സി.ആർ.എഫ് ബഹ്‌റൈൻ) സംഘടിപ്പിച്ച പതിനേഴാമത് ‘ഫേബർ കാസ്റ്റൽ സ്പെക്ട്ര 2025’ പെയിന്റിങ് മത്സരം ഡിസംബർ 5-ന് ഇന്ത്യൻ സ്കൂൾ ഇസ ടൗൺ കാമ്പസിൽ കലാത്മക ഭംഗിയോടെ നടത്തി. രാജ്യത്തെ ഏറ്റവും വലിയ വിദ്യാർഥി കലാമത്സരമായി വളർന്നിരിക്കുന്ന ഈ വാർഷിക പരിപാടിയുടെ വിജയികളെ അതേ ദിവസം വൈകുന്നേരം പ്രഖ്യാപിക്കുകയും ആദരിക്കുകയും ചെയ്തു.

മത്സരത്തിന്റെ ഫിനാലെ ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി.കെ. തോമസ് വിളക്കുതെളിച്ച് ഉദ്ഘാടനം ചെയ്തു. ഐ.സി.ആർ.എഫ് അംഗങ്ങൾ, ഫേബർ കാസ്റ്റൽ പ്രതിനിധികൾ, വിവിധ സ്കൂളുകളുടെ അധ്യാപകർ, സന്നദ്ധപ്രവർത്തകർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഈ വർഷത്തെ മത്സരത്തിന് റെക്കോഡ് നിരക്കിൽ പങ്കാളിത്തം ലഭിച്ചു. ബഹ്‌റൈനിലെ 30-ലധികം സ്കൂളുകളിൽ നിന്നായി ഏകദേശം 3,000ത്തോളം വിദ്യാർഥികൾ വിവിധ വിഭാഗങ്ങളിൽ മത്സരിച്ചു. കൂടാതെ മുതിർന്നവർക്കായി (18 വയസ്സിന് മുകളിലുള്ളവർ) പ്രത്യേക വിഭാഗവും ഉൾപ്പെടുത്തിയിരുന്നു.

ഇന്ത്യൻ സ്കൂൾ ജഷൻമാൽ ഓഡിറ്റോറിയത്തിൽ നടന്ന സമ്മാനദാന ചടങ്ങിൽ ബഹ്റൈനിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൺട്രി ഹെഡും സി.ഇ.ഒയുമായ മധു രാമൻകുട്ടി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ് പർവേസ് അഹമ്മദ്, ഇന്ത്യൻ സ്കൂൾ ബഹ്റൈൻ ചെയർമാൻ ബിനു മണ്ണിൽ വർഗീസ്, ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സെക്രട്ടറി രാജ പാണ്ഡ്യൻ , വൈസ് ചെയർമാൻ ഡോ. ഫൈസൽ, ന്യൂ ഹൊറൈസൺ സ്‌കൂൾ ചെയർമാൻ ജോയ് മാത്യൂസ്, ന്യൂ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ജാൻ തോമസ്, എബനേസർ പ്രൈവറ്റ് സ്‌കൂൾ പ്രിൻസിപ്പൽ ജോബി അഗസ്റ്റിൻ, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡന്റ് സ്മിത ജെൻസൺ, സിഎ ചാപ്റ്റർ മുൻ ചെയർമാൻ വിവേക് ഗുപ്ത, ക്വാളിറ്റി സ്‌കൂൾ പ്രിൻസിപ്പൽ രവി വാരിയർ എന്നിവർ പങ്കെടുത്തു. മത്സരാർത്ഥികളെ നാല് പ്രായ ഗ്രൂപ്പുകളിലായി വർഗ്ഗീകരിക്കുകയും ഓരോ ഗ്രൂപ്പിലും മികച്ച അഞ്ച് മത്സരാർഥികളെ ട്രോഫിയും സർട്ടിഫിക്കറ്റും നൽകി ആദരിക്കുകയും ചെയ്തു.

ഗ്രൂപ് 1 ലെ വിജയി ന്യൂ മില്ലേനിയം സ്കൂളിലെ ഉന്നതി ഗുപ്ത, രണ്ടാം സ്ഥാനം ന്യൂ മില്ലേനിയം സ്കൂളിലെ അർജിത പതാരി, മൂന്നാം സ്ഥാനം ഏഷ്യൻ സ്കൂളിലെ ഇവാന ദിൽജോ, നാലാം സ്ഥാനം ന്യൂ ഇന്ത്യൻ സ്കൂളിലെ ശ്രീഹർഷിനി സേതുമാധവൻ, അഞ്ചാം സ്ഥാനം അൽ നൂർ ഇന്റർനാഷനൽ സ്കൂളിലെ അതിഥി അരുൺജിത്ത് എന്നിവരാണ്.

ഗ്രൂപ് 2 ലെ വിജയി ഇസ ടൗണിലെ ഇന്ത്യൻ സ്കൂളിലെ വേദ വിജേഷ്, രണ്ടാം സ്ഥാനം ന്യൂ മില്ലേനിയം സ്കൂളിലെ ജന്യ ബത്ര, മൂന്നാം സ്ഥാനം ഏഷ്യൻ സ്കൂളിലെ കൽഹാര റനീഷ്, നാലാം സ്ഥാനം ന്യൂ ഹൊറൈസൺ സ്കൂളിലെ പവിത്ര വിഷ്ണു, അഞ്ചാം സ്ഥാനം ബഹ്റൈൻ ഇന്ത്യൻ സ്കൂളിലെ പാരി നിതീഷ് ദേശായി എന്നിവരാണ്. ഗ്രൂപ് 3 ലെ വിജയി ന്യൂ മില്ലേനിയം സ്കൂളിലെ അദിതി ത്യാഗരാജൻ, രണ്ടാം സ്ഥാനം ന്യൂ ഇന്ത്യൻ സ്കൂളിലെ ആൻഡ്രിയ ഷെർവിൻ വിനീഷ്, മൂന്നാം സ്ഥാനം ന്യൂ മില്ലേനിയം സ്കൂളിലെ അനിരുദ്ധ് റോയ്, നാലാം സ്ഥാനം ഇന്ത്യൻ സ്കൂൾ, ഇസ ടൗണിൽ നിന്നുള്ള നേഹ ജഗദീഷ്, അഞ്ചാം സ്ഥാനം ന്യൂ ഇന്ത്യൻ സ്കൂളിൽ നിന്നുള്ള ഒയിൻഡ്രില ഡേ എന്നിവരാണ്.

ഗ്രൂപ് 4 ലെ വിജയി ഏഷ്യൻ സ്കൂളിലെ ഗോപിക ഭാരതിരാജൻ, രണ്ടാം സ്ഥാനം ഇബ്നു അൽ ഹെയ്തം സ്കൂളിലെ സന അഷ്റഫ്, മൂന്നാം സ്ഥാനം ഇന്ത്യൻ സ്കൂൾ, ഇസ ടൗണിൽ നിന്നുള്ള വൈഘ വിനോദ്, നാലാം സ്ഥാനം ഏഷ്യൻ സ്കൂളിൽ നിന്നുള്ള തീർത്ഥ സാബു, അഞ്ചാം സ്ഥാനം ദി ഏഷ്യൻ സ്കൂളിൽ നിന്നുള്ള ശ്രേയസ് എം.എസ് എന്നിവരാണ്. ഗ്രൂപ് 5 ലെ വിജയി നിതാഷ ബിജു, രണ്ടാം സ്ഥാനം ഫാത്തിമ സഹ്ല, മൂന്നാം സ്ഥാനം ബിൻസ്കാൽ പോൾ എന്നിവരാണ്.

ഓരോ ഗ്രൂപ്പിലെ മികച്ച 50 മത്സരാർഥികൾക്ക് മെഡലുകളും എല്ലാവർക്കും പങ്കെടുക്കൽ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. എല്ലാ വിദ്യാർത്ഥികൾക്കും ഫേബർ കാസ്റ്റൽ വരയ്ക്കൽ സാമഗ്രികളും നൽകി. വിജയികളുടെയും ശ്രദ്ധേയമായ എൻട്രികളുടെയും ചിത്രങ്ങൾ 2026-ലെ വാൾ, ഡെസ്ക്ടോപ്പ് കലണ്ടറുകളിൽ ഉൾപ്പെടുത്തും. കലണ്ടറുകൾ ഡിസംബർ അവസാനം പുറത്തിറക്കുമെന്ന് സംഘാടകർ അറിയിച്ചു.

അൽ നൂർ ഇന്റർനാഷണൽ സ്കൂൾ, ബ്രിട്ടാസ് ഇന്റർനാഷനൽ സ്കൂൾ, ദി ഏഷ്യൻ സ്കൂൾ, ബഹ്റൈൻ ഇന്ത്യൻ സ്കൂൾ, ഇബ്നു അൽ ഹൈതം ഇസ്ലാമിക് സ്കൂൾ, ദി ഇന്ത്യൻ സ്കൂൾ (റിഫ, ഇസ ടൗൺ), ന്യൂ മില്ലേനിയം സ്കൂൾ, ക്വാളിറ്റി എഡ്യൂക്കേഷൻ സ്കൂൾ, ന്യൂ ഹൊറൈസൺ സ്കൂൾ, സ്നേഹ, ന്യൂ ഇന്ത്യൻ സ്കൂൾ, സേക്രഡ് ഹാർട്ട് സ്കൂൾ, ഫിലിപ്പീൻസ് സ്കൂൾ, അൽ മഹ്ദ് ഡേ ബോർഡിംഗ് സ്കൂൾ തുടങ്ങി നിരവധി സ്കൂളുകൾ മത്സരത്തിൽ പങ്കെടുത്തു.

2009 മുതൽ ഫേബർ കാസ്റ്റൽ സ്‌പെക്ട്രയെ പിന്തുണച്ച് വരുന്ന ഫേബർ കാസ്റ്റലിനോടൊപ്പം മലബാർ ഗോൾഡും ഈ വർഷം പരിപാടിയെ പിന്തുണച്ചു. യുവ കലാകാരന്മാരെ കണ്ടെത്തുന്നതിനും സമൂഹമാറ്റത്തിനായി സൃഷ്‌ടിമാനതയുടെ നവതലമുറയെ വളർത്തുന്നതിനുമുള്ള ഐസിആർഎഫിന്റെ ദീർഘകാല ദൗത്യത്തിന്റെ ഭാഗമായാണ് ഈ വാർഷിക മത്സരം.

Tags:    
News Summary - ICRF Bahrain ‘Faber Castell Spectra 2025’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.