ഐ.സി.എഫ് സംഘടിപ്പിച്ച ഉംറ പഠന ക്ലാസിന് അബൂബക്കർ ലത്വീഫി നേതൃത്വം നൽകുന്നു
മനാമ: ഐ.സി.എഫ് ബഹ്റൈൻ ഉംറ സർവിസ് വഴിയുള്ള ഉംറ യാത്രക്കാർക്കും മറ്റുമായി മനാമ സുന്നി സെന്ററിൽ രണ്ട് ദിവസത്തെ സൗജന്യ പഠന ക്ലാസ് സംഘടിപ്പിച്ചു. സാധാരണക്കാർക്ക് സമ്പൂർണമായ വിധത്തിൽ ഉംറ നിർവഹിക്കുന്നതിന് സഹായകരമാകുന്ന വിധത്തിൽ വിഷയങ്ങൾ ലളിതമായും പ്രായോഗികമായും വിശദീകരിക്കപ്പെട്ട ക്ലാസുകൾക്ക് ഐ.സി.എഫ് ബഹ്റൈൻ നാഷനൽ പ്രസിഡന്റ് അബൂബക്കർ ലത്വീഫി നേതൃത്വം നൽകി.
ഐ.സി.എഫ് ഉംറ സർവിസിന് കീഴിൽ ഒക്ടോബർ 16ന് യാത്ര തിരിക്കുന്ന 50 അംഗ സംഘം 25ന് തിരിച്ചെത്തും. അടുത്ത സംഘങ്ങൾ നവംബർ 20നും ഡിസംബർ 11നും യാത്ര തിരിക്കും. ബഹ്റൈൻ ദേശീയദിന അവധി ഉപയോഗപ്പെടുത്തി യാത്ര ആഗ്രഹിക്കുന്നവർക്ക് ഡിസംബർ 15ന് പുറപ്പെട്ട് 19ന് തിരിച്ചെത്തുന്ന വിധത്തിൽ അഞ്ച് ദിവസത്തെ യാത്രാസൗകര്യം സജ്ജീകരിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.