ഐ.സി.എഫ് റിഫ സുന്നി സെന്റർ ഉദ്ഘാടനം ശൈഖ് ഹസ്സാൻ മുഹമ്മദ് ഹുസ്സൈൻ മദനി നിർവഹിക്കുന്നു

ഐ.സി.എഫ് റിഫ സുന്നി സെന്റർ ഉദ്ഘാടനം ചെയ്തു

മനാമ: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്.) റിഫ റീജിയൻ കമ്മിറ്റിയുടെ പുതിയ ആസ്ഥാനമായ സുന്നി സെന്റർ ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ്. റിജിയൻ പ്രസിഡന്‍റ് ശംസുദ്ധീൻ സുഹ്‌രിയുടെ അദ്ധ്യക്ഷതയിൽ ശൈഖ് ഹസ്സാൻ മുഹമ്മദ് ഹുസ്സൈൻ മദനിയാണ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്.

മജ്മഉ തഅലീമിൽ ഖുർആൻ മദ്രസ്സ, ഹാദിയ വിമൻസ് അക്കാദമി എന്നിവ വിപുലീകരിച്ച സുന്നി സെന്ററിൽ പ്രവർത്തിക്കും. കൂടാതെ വാരാന്ത്യ ആത്മീയ മജ്ലിസുകൾ, ഖുർആൻ, ഹദീസ് പഠന ക്ലാസുകൾ എന്നിവയും നടക്കും. ഉദ്ഘാടന സംഗമത്തിൽ ഐ.സി.എഫ്. ഇന്റർനാഷണൽ ഡപ്യൂട്ടി പ്രസിഡന്‍റുമാരായ കെ.സി. സൈനുദ്ധീൻ സഖാഫി, അഡ്വ. എം.സി. അബ്ദുൽ കരീം എന്നിവർ മുഖ്യാതിഥികളായിരുന്നു. നാഷണൽ നേതാക്കളായ അബൂബക്കർ ലത്വീഫി, ശമീർ പന്നൂർ, റഫീഖ് ലത്വീഫി വരവൂർ, ഉസ്മാൻ സഖാഫി, അബ്ദുൽ ഹകീം സഖാഫി, അബ്ദുൽ സലാം മുസ്ല്യാർ, സുലൈമാൻ ഹാജി എന്നിവർ സംസാരിച്ചു. അബ്ദുസ്സമദ് കാക്കടവ്, മമ്മൂട്ടി മുസ്ല്യാർ , ഷംസുദ്ധീൻ പൂക്കയിൽ. സിയാദ് വളപട്ടണം, നൗഫൽ മയ്യേരി, ഫൈസൽ ചെറുവണ്ണൂർ, റഹീം സഖാഫി വരവൂർ എന്നിവർ സംബന്ധിച്ചു. റീജിയൻ ജനറൽ സിക്രട്ടറി സുൽഫിക്കർ അലി അയിരൂർ സ്വാഗതവും ഇർഷാദ് ആറാട്ട് പുഴ നന്ദിയും പറഞ്ഞു.

Tags:    
News Summary - ICF Rifa Sunni Center inaugurated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.