ഐ.സി.എഫ് ഉമ്മുൽ ഹസം റീജ്യൻ മീലാദ് ഫെസ്റ്റിൽ നിന്ന്
മനാമ: തിരുവസന്തം-1500 ശീർഷകത്തിൽ നടന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായി ഐ.സി.എഫ് ഉമ്മുൽ ഹസം റീജ്യൻ മീലാദ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഉമ്മുൽ ഹസം ബാങ്കോക്ക് ഹാളിൽ നടന്ന ഫെസ്റ്റിൽ മജ്മഉതഅലീമിൽ ഖുർആൻ മദ്റസ വിദ്യാർഥികളുടെയും പൂർവ വിദ്യാർഥികളുടെയും വിവിധ കലാപരിപാടികളും മത്സരങ്ങളും ദഫ് പ്രദർശനവും അരങ്ങേറി. ഫെസ്റ്റ് നഗരിയിൽ മദ്റസ വിദ്യാർഥിനികൾ ഒരുക്കിയ ആർട്ട് ഗാലറി മദീന എക്സിബിഷൻ ശ്രദ്ധേയമായി. റീജ്യൻ പ്രസിഡന്റ് നസീഫ് അൽ ഹസനിയുടെ അധ്യക്ഷതയിൽ ഐ.സി.എഫ് ബഹ്റൈൻ നാഷനൽ പ്രസിഡന്റ് അബൂബക്കർ ലത്വീഫി ഉദ്ഘാടനം ചെയ്തു. ശമീർ പന്നൂർ, നൗഷാദ് മുട്ടുന്തല, നൗഫൽ മയ്യേരി, അസ്കർ താനൂർ എന്നിവർ ആശംസകൾ നേർന്നു. മുസദ്ദിഖ് ഹിഷാമി, സമദ് മുസ്ലിയാർ, ഇസ്മായിൽ, അസീസ് പൊട്ടച്ചിറ മുഹ്സിൻ എന്നിവർ നേതൃത്വം നൽകി. മത്സര വിജയികൾക്ക് അഷ്കർ മറിയം, സിദ്ദീഖ് മാസ്, ഷമീം ജഫെയർ, സലാം ജൂഫെയ്റർ, ഷാഫി ഹള്ർ എന്നിവർ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.