ഐ.സി.എഫ് പ്രവർത്തക സമിതി യോഗം
മനാമ: ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന സ്നേഹ സഞ്ചാരത്തിന് സൽമാബാദ് സെൻട്രൽ ഒരുക്കുന്ന സ്വീകരണ സംഗമം ഇസ്തഖ്ബാലിയയുടെ നടത്തിപ്പിന് ഇലൽ അഹിബ്ബ എന്നപേരിൽ ഏഴ് അംഗ സംഘാടക സമിതി രൂപവത്കരിച്ചു.
അബ്ദുറഹീം സഖാഫി വരവൂർ ചീഫ് കോഓഡിനേറ്ററായ സമിതിയിൽ ഷാജഹാൻ കെ.ബി, റഹീം താനൂർ, ഷഫീഖ് വെള്ളൂർ, അബ്ദുള്ള രണ്ടത്താണി, യൂനുസ് മുടിക്കൽ, അഷ്റഫ് കോട്ടക്കൽ എന്നിവർ അംഗങ്ങളാണ്.ഐ.സി.എഫ് ഇന്റര്‍നാഷനല്‍ കൗണ്‍സില്‍ ഭാരവാഹികളായ സയ്യിദ് അബ്ദുറഹ്മാൻ ആറ്റക്കോയ തങ്ങള്‍ (സൗദി), നിസാര്‍ സഖാഫി (ഒമാൻ), ശരീഫ് കാരശ്ശേരി, ഹമീദ് ഈശ്വരമംഗലം (യു.എ.ഇ), അഡ്വ. എം.സി. അബ്ദുല്‍ കരീം എന്നിവരുടെ നേതൃത്വത്തിലുളള സ്നേഹസഞ്ചാരത്തിന് ജനുവരി 26 ഉച്ചക്ക് ഒരു മണിക്ക് സൽമാബാദ് ഐ.സി.എഫ്. ഹാളിലാണ് സ്വീകരണ സമ്മേളനം ഒരുക്കുന്നത്. സൗദി, യു.എ.ഇ എന്നീ രാജ്യങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കിയാണ് നേതാക്കള്‍ ബഹ്റൈനിലെത്തിയത്. 2024 മാനവ വികസന വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് സ്നേഹസഞ്ചാരം നടക്കുന്നത്. പ്രവാസികളിൽ ആരോഗ്യ സംരക്ഷണത്തോടൊപ്പം സാമ്പത്തിക അച്ചടക്കം ഉണ്ടാക്കുന്നതിനും വ്യക്തിത്വ വികസനം സാധ്യമാക്കുന്നതിനും വൈജ്ഞാനിക മുന്നേറ്റത്തിനുമായി നിരവധി പദ്ധതികള്‍ മാനവ വികസന വര്‍ഷത്തിന്റെ ഭാഗമായി നടപ്പാക്കും. ഇതുസംബന്ധമായി സൽമാബാദ് സുന്നി സെന്ററിൽ പ്രസിഡന്റ് ഉമർ ഹാജി ചേലക്കരയുടെ അധ്യക്ഷതയിൽ ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ അബ്ദുൾ സലാം മുസ്ലിയാർ കോട്ടക്കൽ, ഹംസ ഖാലിദ് സഖാഫി, ഇസ്ഹാഖ് വലപ്പാട്, ഫൈസൽ ചെറുവണ്ണൂർ, അമീറലി ആലുവ, അൻസാർ വെള്ളൂർ, ഹർഷദ് ഹാജി, ഹാഷിം ബദറുദ്ദീൻ, അബ്ദുൾ സലാം കോട്ടക്കൽ, റഫീഖ് വെള്ളൂർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.