മനാമ: ഐ.സി.എഫ് ഹെൽത്തിറിയം കാമ്പയിനിന്റെ ഭാഗമായി മുഹറഖ് സെൻട്രൽ കമ്മിറ്റി സൈൻ ഒപ്റ്റിക്കൽസുമായി സഹകരിച്ച് നടത്തപ്പെടുന്ന നേത്ര പരിശോധനാ ക്യാമ്പിന് തുടക്കമായി. മൂന്നാഴ്ച നീളുന്ന. ക്യാമ്പിന്റെ ഉദ്ഘാടനം സൈൻ ഒപ്റ്റിക്കൽസ് ഗലാലി- ക്ലിനിക്കിൽ മുഹമ്മദ് കോയ മുസ്ലിയാർ നിർവഹിച്ചു.
ഡോക്ടർ അമ്മാർ അൽ മഹ് മൂദ്, ഓപ്റ്റോമെട്രിസ്റ്റ് അൻസാർ, ജിഷിദാ അബ്ദുല്ല ഐ.സി. എഫ് നാഷനൽ നേതാക്കളായ അബ്ദുൽ ഹകീം സഖാഫി കിനാലൂർ, അബ്ദുസമദ് കാക്കടവ് സംബന്ധിച്ചു. സൗജന്യ പരിശോധനയോടൊപ്പം നിരവധി ഓഫറുകളും സൈൻ ഒപ്റ്റിക്കൽസ് പ്രഖ്യാപിച്ചിട്ടുണ്ട് . ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ക്ലിനിക്കിൽ നേരിട്ടെത്തണം. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 17000344 നമ്പറിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.