മനാമ: ലോകരാജ്യങ്ങളിലെ പുതിയ വിദ്യാഭ്യാസ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനായി ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) നോളജ് ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച എജു എക്സ്പോ-25 ശ്രദ്ധേയമായി. കേരള സംസ്ഥാന കായിക, ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു. പുതിയ കാലഘട്ടത്തിനനുസൃതമായ കോഴ്സുകൾ നമ്മുടെ സമൂഹത്തിൽ എത്തിക്കേണ്ടത് പ്രധാനമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ലോകം അതിവേഗം മുന്നോട്ടുപോകുമ്പോൾ ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകേണ്ടത് അത്യാവശ്യമാണ്. പുതിയ തലമുറയെ വിദ്യാഭ്യാസ അവസരങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിൽ വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളം വിദ്യാഭ്യാസ രംഗത്ത് മികച്ച നിലവാരം പുലർത്താൻ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കരിയർ കൗൺസലറും ലൈഫ് കോച്ചുമായ ജമാലുദ്ദീൻ മാലിക്കുന്ന് യു.കെയിലെ വിദ്യാഭാസ അവസരങ്ങളെക്കുറിച്ച് സംസാരിച്ചു. യൂറോപ്പിനെ പ്രതിനിധീകരിച്ച് അദ്നാൻ, സ്പെയിനിലെ അവസരങ്ങളെക്കുറിച്ച് മുഹമ്മദ് അബ്ദുൽ ബാസിത് അദനി, റഷ്യയുടെ സാധ്യതകൾ മുഹമ്മദ് സിനാൻ അദനി എന്നിവർ അവതരിപ്പിച്ചു. അബ്ദുൽ റസാഖ് മുസ്ലിയാർ പറവണ്ണ പ്രാർഥന നിർവഹിച്ച ചടങ്ങിൽ ഹമീദ് പരപ്പ സ്വാഗതം ആശംസിച്ചു. മുഹമ്മദ് ഫാറൂഖ് കവ്വായി മോഡറേറ്ററായിരുന്നു. ശരീഫ് കാരശ്ശേരി സമാപന ഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.