ഐ.സി.എഫ് ബഹ്റൈൻ സംഘടിപ്പിച്ച പൗരസഭ അഡ്വ. എം.സി. അബ്ദുൽ കരീം ഉദ്ഘാടനം ചെയ്യുന്നു
മനാമ: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി 'നീതി സ്വതന്ത്രമാവട്ടെ ' എന്ന ശീർഷകത്തിൽ ഐ.സി.എഫ് പൗരസഭ സംഘടിപ്പിച്ചത്.
സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പൗരസഭ അബൂബക്കർ ലത്വീഫിയുടെ അധ്യക്ഷതയിൽ ഐ.സി.എഫ് ഇന്റർ നാഷനൽ ഡെപ്യൂട്ടി പ്രസിഡന്റ് അഡ്വ. എം.സി. അബ്ദുൽ കരീം ഹാജി ഉദ്ഘാടനം ചെയ്തു. ഐ.സി.ആർ എഫ് മുൻ ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, കെ.എം.സി.സി ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര, ഒ.ഐ.സി.സി ബഹ്റൈൻ വൈസ് പ്രസിഡന്റ് ചെമ്പൻ ജലാൽ, മാധ്യമ പ്രവർത്തകൻ പ്രദീപ് പുറവങ്കര, ശമീർ പന്നൂർ എന്നിവർ സംസാരിച്ചു. ഐ.സി.എഫ് നാഷനൽ മീഡിയ സെക്രട്ടറി ഫൈസൽ ചെറുവണ്ണൂർ സ്വാഗതവും സംഘടന സെക്രട്ടറി ഷംസുദ്ദീൻ പൂക്കയിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.