മനാമ: പൗരത്വ ഭേദഗതി നിയമത്തിലൂടെ രാജ്യം ഭരിക്കുന്നവർ മതേതര മൂല്യങ്ങൾ തകർത്തുക ളഞ്ഞിരിക്കുകയാണെന്ന് ഹൈബി ഈഡൻ എം.പി. ഒ.ഐ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമു ഖ്യത്തിൽ നടത്തിയ റിപ്പബ്ലിക് ദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടന ശിൽപി ഡോ. ബി.ആർ. അംബേദ്കർ, പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു തുടങ്ങിയവർ ശക്തമായി എതിർത്ത ആവശ്യമായിരുന്നു മതത്തിൽ അധിഷ്ഠിമായ രാജ്യം എന്നത്. രാജ്യത്തെ പൗരത്വം മതത്തിെൻറ അടിസ്ഥാനത്തിൽ നൽകാൻ തുടങ്ങിയാൽ ധീര ദേശാഭിമാനികൾ സ്വപ്നം കണ്ട ഇന്ത്യ അല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.
ഒ.ഐ.സി.സി ദേശീയ പ്രസിഡൻറ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം, ദേശീയ സെക്രട്ടറിമാരായ ജവാദ് വക്കം, മാത്യൂസ് വാളക്കുഴി, മനു മാത്യു, യൂത്ത് വിങ് പ്രസിഡൻറ് ഇബ്രാഹിം അദ്ഹം എന്നിവർ സംസാരിച്ചു. ദേശീയ കമ്മിറ്റി അംഗങ്ങളാ യ സുനിൽ ചെറിയാൻ, നിസാർ കുന്നത്ത് കുളത്തിൽ, ഉണ്ണികൃഷ്ണപിള്ള, ജില്ലാ പ്രസിഡൻറുമാരായ രാഘവൻ കരിച്ചേരി, ജമാൽ കുറ്റികാട്ടിൽ, ജോജി ലാസർ, ജസ്റ്റിൻ ജേക്കബ്, ജി. ശങ്കരപ്പിള്ള, നസിം തൊടിയൂർ, ഷാജി പൊഴിയൂർ തുടങ്ങിയവർ നേതൃത്വം നൽകി. ദേശീയ ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം സ്വാഗതവും ബോബി പാറയിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.