Posted On
date_range Updated On
date_range മനുഷ്യക്കടത്ത്: ഏഴ് പേർ റിമാന്‍റിൽ
മനാമ: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഏഴ് പേരെ കസ്റ്റഡിലെടുത്തതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. ബഹ്റൈനിൽ നിയമാനുസൃത ജോലി നൽകാമെന്ന് വാഗ്ദാനം നൽകി യുവതികളെ രാജ്യത്തേക്ക് കൊണ്ടുവരികയായിരുന്നു. ബഹ്റൈനിലെത്തിയ ഇവരെ തടവിലാക്കി അനാശാസ്യ പ്രവർത്തനങ്ങൾക്ക് നിർബന്ധിച്ചു. യുവതികളുടെ പരാതി പ്രകാരം ഇതിന് പിന്നിൽ പ്രവർത്തിച്ച ഏഴ് പേരെ പിടികൂടി റിമാന്‍റ് ചെയ്തു.
ഇരകളെ അഭയ കേന്ദ്രത്തിൽ താമസിപ്പിച്ചിരിക്കുകയാണ്. കള്ളപ്പണം വെളുപ്പിച്ചതായും തെളിഞ്ഞിട്ടുണ്ട്. ഇവരുടെ കേസ് 28ന് ഹൈ ക്രിമനൽ കോടതി പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.