Posted On
date_range Updated On
date_range മനുഷ്യക്കടത്ത്: 19 പ്രതികൾ വിചാരണ നേരിടും
മനാമ: രാജ്യത്തെ ഏറ്റവും വലിയ മനുഷ്യക്കടത്ത് കേസുകളിൽ ഒന്ന് കഴിഞ്ഞദിവസം പബ്ലിക് പ്രോസിക്യൂഷന് മുന്നിലെത്തി. 19 പ്രതികളാണ് കേസിലുള്ളത്. എല്ലാവരെയും റിമാൻഡ് ചെയ്യാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. ഒന്നാം ഹൈ ക്രിമിനൽ കോടതിയിൽ അടുത്ത മാസം 12ന് കേസ് പരിഗണിക്കും. 11 ഇരകളിൽ നിന്ന് ഏഴു പരാതികളാണ് പ്രതികൾക്കെതിരെ ലഭിച്ചത്. നല്ലജോലിയും വേതനവുമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടുജോലിക്കാരെ കൂട്ടിക്കൊണ്ടുപോവുകയും അനാശാസ്യ പ്രവർത്തനങ്ങൾക്ക് നിർബന്ധിക്കുകയുമാണ് പ്രതികൾ ചെയ്തിരുന്നത്. സ്ത്രീകളെ താമസ സ്ഥലത്ത് ബന്ദികളാക്കി അനാശാസ്യത്തിന് പ്രേരിപ്പിച്ച് പ്രതികൾ പണം സമ്പാദിച്ചുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ പ്രതിയായ ഒരു സ്ത്രീയെ പിടികൂടുന്നതിന് അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.