ഹൗസ് ഡ്രൈവർമാർക്ക് ഇൻഡെമിനിറ്റി ലഭിക്കുന്നതെങ്ങനെ..?
ഹൗസ് ഡ്രൈവർമാർക്ക് ഇൻഡെമിനിറ്റി ലഭിക്കുന്നതെങ്ങനെ..? എന്ത് കൊണ്ടാണ് ഹൗസ് ഡ്രൈവർമാർക്ക് ഇൻഡെമിനിറ്റി നൽകാത്തത്. ഞങ്ങൾക്ക് മറ്റെന്തെങ്കിലും ആനുകൂല്യം ലഭിക്കുമോ ? -ഇഖ്ബാൽ
ഉത്തരം: ഇവിടുത്തെ തൊഴിൽ നിയമപ്രകാരം ഗാർഹിക തൊഴിലാളികൾക്കും നിയമത്തിൽ പറയുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുവാൻ അർഹതയുണ്ട്. ഗാർഹിക തൊഴിലാളികളെന്നാൽ വീട്ടുവേലക്കാർ, ഗാർഡ്, സെക്യൂരിറ്റിക്കാർ, കുട്ടികളെ നോക്കുന്നവർ, ഹൗസ് ഡ്രൈവർമാർ, പാചകക്കാർ എന്നിവരാണ്. ഇവർക്ക് തൊഴിൽ കഴിഞ്ഞു പോകുമ്പോൾ ലീവ് ഇൻഡെമിനിറ്റിയും ബാക്കി ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും, അതായത് ജോലി ചെയ്തതു വരെയുള്ള ശമ്പളം അവധി ബാക്കിയുണ്ടെങ്കിൽ അതിന്‍റെ ശമ്പളം തിരികെ പോകുമ്പോൾ ടിക്കറ്റ് തരാമെന്ന് കരാറിൽ വ്യവസ്ഥയുണ്ടെങ്കിൽ അതും ഉൾപ്പെടെ ലഭിക്കാനുള്ള അർഹതയുമുണ്ട്.
ലീവ് ഇൻഡെമിനിറ്റി അല്ലെങ്കിൽ പിരിഞ്ഞുപോകുമ്പോൾ ലഭിക്കുന്ന ആനുകൂല്യം കണക്കാക്കുന്നത് ആദ്യത്തെ മൂന്ന് വർഷത്തേക്ക് 15 ദിവസത്തെ ശമ്പളവും അത് കഴിഞ്ഞ് വർഷം തോറും ഓരോ മാസത്തെ ശമ്പളവുമാണ്. അതായത് 5 വർഷം ജോലി ചെയ്ത് മടങ്ങി പോവുകയാണെങ്കിൽ മൂന്നര മാസത്തെ ശമ്പളം ലഭിക്കണം. ഇത് ലഭിക്കുന്നില്ലെങ്കിൽ തൊഴിൽ കോടതിയിൽ പരാതി നൽകണം. അതിനും തൊഴിൽ നിയമത്തിൽ വ്യവസ്ഥയുണ്ട്.
സാധാരണ തൊഴിലാളികളുടെ ലീവ് ഇൻഡെമിനിറ്റി 2024 മാർച്ച് മുതൽ സോഷ്യൽ ഇൻഷുറൻസിൽ മാസം തോറും അടക്കണം. ഗാർഹിക തൊഴിലാളികൾ സോഷ്യൽ ഇൻഷുറൻസിന്‍റെ ഭാഗമല്ലാത്തത് കൊണ്ട് അവർക്ക നൽകേണ്ട ലീവ് ഇൻഡെമിനിറ്റി തൊഴിലുടമ ജോലി കഴിഞ്ഞു പോകുമ്പോൾ നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.