ഹോപ്പ് ബഹ്‌റൈൻ സംഘടിപ്പിച്ച പരിപാടിയിൽ നിന്ന്
മനാമ: തൊഴിലാളി ദിനത്തിൽ ഹോപ്പ് ബഹ്‌റൈൻ ഹിദ്ദ് ലേബർ ക്യാമ്പിൽ സൗജന്യ ഫുഡ് കിറ്റ് വിതരണം സംഘടിപ്പിച്ചു. ലേബർ ക്യാമ്പിൽ നടന്ന ചടങ്ങിൽ, അർഹരായ 250ൽ അധികം തൊഴിലാളി സഹോദരങ്ങൾക്ക് ഫുഡ് കിറ്റുകൾ കൈമാറി. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ഹോപ്പ് ബഹ്‌റൈൻ അംഗങ്ങളും, അഭ്യുദയകാംക്ഷികളും, സ്പോൺസർമാരും ഒത്തൊരുമിച്ച് നടത്തിയ അക്ഷീണ പ്രയത്നത്തിന്റെ ഫലമായാണ് ഈ പദ്ധതി വിജയകരമായി പൂർത്തിയാക്കാനായതെന്ന് ഭാരവാഹികൾ അറിയിച്ചു.
ചടങ്ങിൽ "ഹോപ്പ്" പ്രസിഡന്റ് മനോജ് സമ്പാൻ , സെക്രട്ടറി ശ്യാംജിത്ത്, രക്ഷാധികാരി കെ ആർ നായർ,മറ്റ് ഭാരവാഹികൾ,സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു. ബഹ്‌റൈനിലെ പ്രവാസി മലയാളി സമൂഹത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ കൂട്ടായ്മയാണ് ഹോപ്പ് ബഹ്‌റൈൻ. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സംഘടന സജീവമായി പ്രവർത്തിച്ചു വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.