Posted On
date_range Updated On
date_range വീണുകിട്ടിയ പണം തിരിച്ചേൽപിച്ച് മാതൃകയായ ആൾക്ക് ആദരം
മനാമ: വാഹന പാർക്കിങ് ഏരിയയിൽനിന്നു വീണുകിട്ടിയ പണം ഉടമക്ക് തിരിച്ചേൽപിച്ചയാളെ ഉത്തര മേഖല ഗവർണറേറ്റ് ആദരിച്ചു.നന്മയുടെയും സത്യസന്ധതയുടെയും ജീവിക്കുന്ന മാതൃകയാണ് പണം തിരിച്ചേൽപിച്ച ഖലീൽ ഇബ്രാഹിം അലി ഹസനെന്ന് ഗവർണർ അലി ബിൻ അശ്ശൈഖ് അബ്ദുൽ ഹുസൈൻ അൽ അസ്ഫൂർ വ്യക്തമാക്കി.
സമൂഹത്തിന് മാതൃകയായിത്തീർന്ന പ്രവർത്തനത്തെ അംഗീകരിക്കുന്നതിൽ ഏറെ സന്തോഷമുള്ളതായി ഖലീൽ ഇബ്രാഹിമിനെ ആദരിച്ചു കൊണ്ട് ഗവർണർ വ്യക്തമാക്കി. ചടങ്ങിൽ ഉപഗവർണർ ബ്രിഗേഡിയർ അബ്ദുല്ല അലി മഅൻതറും സന്നിഹിതനായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.