പലിശ മുടങ്ങിയതിന് പ്രവാസിയെ തല്ലിച്ചതച്ചു; ഭീഷണിപ്പെടുത്തി രേഖകളിൽ ഒപ്പിടുവിച്ചു

മനാമ: പലിശ പണമിടപാട് സംബന്ധിച്ച പരാതി അന്വേഷിക്കാൻ പോയ സാമൂഹിക പ്രവർത്തകരെയും ഇവർക്കൊപ്പമുണ്ടായിരുന്ന പരാതിക്കാരനെയും തന്ത്രത്തിൽ ക്ഷണിച്ചുവരുത്തി മലയാളികളായ പലിശസംഘം ബന്ദികളാക്കിയതായി പരാതി. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് ആലിയയിൽ സാമൂഹിക പ്രവർത്തകരെ ഞെട്ടിച്ച സംഭവം ഉണ്ടായത്. പരാതിക്കാരനെ ക്രൂരമായി തല്ലിച്ചതച്ചതായും ഇയ്യാളെ ഭീഷണിപ്പെടുത്തി രേഖകളിൽ ഒപ്പിട്ട് വാങ്ങിയതായും പരാതിയിൽ പറയുന്നു.

തുടർന്ന് നിർബന്ധിച്ച് പലിശ ലോബിക്ക് അനൂകൂലമായി സംസാരിപ്പിച്ച് വീഡിയോ ചിത്രീകരിച്ചതായും പറയപ്പെടുന്നു. മലയാളികളായ പത്തോളം പലിശക്കാരും ഗുണ്ടകളുമാണ് സാമൂഹിക പ്രവർത്തകരേയും ഒപ്പമുണ്ടായിരുന്ന പരാതിക്കാരനെയും ബന്ദികളാക്കുകയും മുൾമുനയിൽ നിർത്തുകയും ചെയ്തത്. പരിക്ക് പറ്റിയതിനെ തുടർന്ന് പലിശ സംഘത്തി​​​​​​െൻറ ഇരയായ തൃശൂർ സ്വദേശിയെ രാത്രി സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.

സംഭവത്തെ കുറിച്ച് സാമൂഹിക പ്രവർത്തകർ പറയുന്നത് ഇപ്രകാരമാണ്. തൃശൂർ സ്വദേശി ബഹ്റൈനിലെ ഒരു മലയാളിയിൽ നിന്ന് കഴിഞ്ഞ വർഷം 500 ദിനാർ പലിശക്ക് വാങ്ങിയിരുന്നു. ബന്ധുവിൻെറ പാസ്പോർട്ട് പണയം വച്ചാണ് തുക വാങ്ങിയത്. നൂറ് ദിനാറിന് എട്ടുശതമാനം എന്ന കണക്കിൽ പ്രതിമാസം 48 ദിനാറായിരുന്നു പലിശ. രണ്ടുവർഷത്തിനിടയിൽ 500 ദിനാറിനു മേലെ പലിശ ഇനത്തിൽ നൽകുകയും ചെയ്തുവത്രെ.

സാമ്പത്തിക പ്രയാസവും ബിസിനസ് തകർച്ചയും മൂലം കഴിഞ്ഞ കുറച്ച് മാസങ്ങളായി പലിശ നൽകുവാൻ കഴിഞ്ഞില്ല. മക്കളുടെ സ്കൂൾ ഫീസുപോലും നൽകാനാകാത്ത അവസ്ഥ വന്നതോടെ കുട്ടികളെ നാട്ടിലേക്ക് അയക്കുകയും ചെയ്തു. ഇൗ സന്ദർഭത്തിലാണ് പലിശ മുടങ്ങിയതിനെ തുടർന്ന് വാദിയുടെ പാസ്പോർട്ട് കൂടി പലിശ ലോബി കൈക്കലാക്കുകയും പണം എത്രയും വേണമെന്ന ഭീഷണി തുടങ്ങിയതും. ഗതിയില്ലാതെ പരാതിക്കാരൻ സങ്കടവുമായി സാമൂഹിക പ്രവർത്തകരുടെ മുന്നിലേക്ക് എത്തി. ഇൗ പരാതി അന്വേഷിക്കാൻ ഫോണിൽ വിളിച്ചപ്പോൾ സാമൂഹിക പ്രവർത്തകരെ തങ്ങൾ താമസിക്കുന്ന സ്ഥലേത്തക്ക് സംഘം വിളിച്ചുവരുത്തുകയായിരുന്നു. പലിശ സംഘത്തിൽ പത്തിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നതായും അവർ മദ്യപിച്ചിരുന്നതായും സാമൂഹിക നേതാക്കൾ പറഞ്ഞു. പലിശ സംഘത്തിനെതിരെ ശക്തമായ നടപടി വേണമെന്ന് സാമൂഹിക പ്രവർത്തകർ ആവശ്യപ്പെട്ടിട്ടു

പണം വാരിക്കോരി നൽകും; പലിശ മുടങ്ങിയാൽ ‘പണികിട്ടും’
മനാമ: ബഹ്റൈനിൽ മലയാളി പലിശ സംഘങ്ങൾ ഇരകളെ പീഡിപ്പിക്കുന്നതി​​​​​​െൻറ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ഇന്നലെ രാത്രിയിൽ പരാതിക്കാരനും പരാതി അന്വേഷിക്കാൻ പോയവർക്കും നേരെ ഉണ്ടായ ദുരനുഭവം. മലയാളികൾക്കിടയിലാണ് മലയാളി പലിശ സംഘത്തി​​​​​​െൻറ പ്രവർത്തനം. കാശിന് ആവശ്യമുള്ളവരെയും സാമ്പത്തിക പ്രതിസന്ധികൾ ഉള്ളവരെയും കണ്ടെത്തി പണം വട്ടിപ്പലിശക്ക് നൽകുകയാണ് ഇത്തരം സംഘങ്ങൾ ചെയ്യുന്നത്. നൂറ് ദിനാറിന് എട്ടും പത്തും ശതമാനം പലിശ ഇൗടാക്കുന്ന പലിശലോബി പാസ്പോർട്ട്, സി.പി.ആർ, ഒപ്പിട്ട ചെക്കുകൾ, സ്റ്റാമ്പ് ഒപ്പിട്ട മുദ്രപത്രങ്ങൾ എന്നിവയാണ് ഇൗടായി വാങ്ങുന്നത്. ഒരു മാസം പലിശ മുടങ്ങിയാൽപ്പോലും തനിസ്വഭാവം പുറത്തെടുത്ത് അസഭ്യവർഷവും ഭീഷണികളുമായി ഇവർ ഇരയെ പൊറുതി മുട്ടിക്കും. തുടർന്ന് കേസിലും നിയമപ്രശ്നത്തിലും കുരുക്കുകയും ചെയ്യും. ഇതിന് പുറമെ മർദനവും മറ്റ് തരത്തിലുള്ള പീഡനങ്ങളും ഉണ്ടായെന്നും വരും. പലിശക്കാരെ പേടിച്ച് മലയാളികളിൽ ചിലർ ആത്മഹത്യ ചെയ്ത വിഷയങ്ങൾ വരെ അടുത്തിടെ ഉണ്ടായി.

Tags:    
News Summary - high interest- gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.