മനാമ: കുട്ടിക്കാലത്തെ പത്രപാരായണം എന്നെ സംബന്ധിച്ചിടത്തോളം സ്കൂളിൽ അസംബ്ലിയിൽ വായിക്കാനുള്ള പ്രധാനപ്പെട്ട തലക്കെട്ടുകൾ തേടിയുള്ള ഒരു അന്വേഷണമായിരുന്നു. പിന്നെ ഉണ്ടായിരുന്ന താൽപര്യം സ്പോർട്സ് പേജും, സിനിമ കൊട്ടകകളിലെ പുതിയ സിനിമകളെയും ഷോ സമയങ്ങളെയും കുറിച്ചായിരുന്നു. വർഷങ്ങൾക്കിപ്പുറം ഇവിടെ ബഹ്റൈനിലെ തിരക്കുകൾക്കിടയിൽ രാവിലത്തെ പത്രവായന അവിഭാജ്യ ഘടകമായി മാറിയതിനു പിന്നിൽ മാധ്യമം പത്രത്തിനുള്ള പങ്ക് ഒഴിച്ചുകൂടാൻ സാധിക്കാത്തതാണ്.
കഴിഞ്ഞ 12 വർഷമായി എന്റെ ഒരു ദിവസം തുടങ്ങുന്നത് മാധ്യമം പത്രത്തോട് കൂടിയാണ്. പ്രാദേശിക വാർത്തകളും നാട്ടിലെ വിശേഷങ്ങളും എല്ലാം തന്നെ വളരെ കൃത്യതയോടും പുതുമയോടും കൂടി പ്രസിദ്ധീകരിക്കുന്നതിന് പത്രാധിപർക്ക് പ്രത്യേക അഭിനന്ദനങ്ങൾ. പ്രവാസികളായ എഴുത്തുകാരുടെ ചെറുതും വലുതുമായ കലാസൃഷ്ടികൾ ജനങ്ങളിൽ എത്തിക്കാൻ പത്രം എന്നും മുൻപന്തിയിൽ തന്നെ.
നിരാശ്രയരായ ഒട്ടനവധി മനുഷ്യജീവനുകൾക്ക് കൈത്താങ്ങാകുവാൻ മാധ്യമം എന്നും പ്രതിജ്ഞാബദ്ധമാ യിരുന്നു. പവിഴദ്വീപിൽ വന്നിട്ടും ദിനചര്യകളിൽ ഒന്നായ പത്ര വായന തുടരുവാൻ സാധിക്കുന്നത് നാട്ടിൽനിന്നും മാറി നിൽക്കുന്ന പ്രവാസികൾക്ക് വളരെ സന്തോഷം നൽകുന്ന ഒരു കാര്യമാണ്. ഇനിയും തലമുറകളോളം ഈ പത്രം നിലനിന്ന് പോകാൻ ആശംസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.