സുധീർ
Posted On
date_range Updated On
date_range ഹൃദയാഘാതം; പയ്യന്നൂർ സ്വദേശി മരിച്ചു
മനാമ: കണ്ണൂർ പയ്യന്നൂർ സ്വദേശി ബഹ്റൈനിൽ ഹൃദയാഘാതംമൂലം മരിച്ചു. ചിറൂട്ട സുധീർ (48) ആണ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരുകയായിരുന്ന സുധീറിനെ ഹൃദയാഘാതത്തെത്തുടർന്ന് ബി.ഡി.എഫ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്നതിനുള്ള നടപടികൾ ബഹ്റൈൻ കേരള സോഷ്യൽ ഫോറവും പ്രതിഭയും ചേർന്ന് നടത്തുന്നു. കുടുബം ബഹ്റൈനിലുണ്ട്.മൃതദേഹം ഇന്ന് സൽമാനിയ ഹോസ്പിറ്റൽ മോർച്ചറിയിൽ കാണാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. കോഴിക്കോട് ഒമാൻ എയറിൽ കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.