?????? ??????? ???? ??????? ???? ????????? ???????, ?????? ???????????????

ആരോഗ്യ മന്ത്രി ദുറാസിലും ബുദയ്യയിലും സന്ദർശനം നടത്തി

മനാമ: വിവിധ പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രശ്​നങ്ങൾ അറിയുന്നതിനും അവ പരിഹരിക്കുന്നതിനും ശ്രമം ശക്തമാക്കണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ആരോഗ്യ മന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹ് കഴിഞ്ഞ ദിവസം ദുറാസിലും ബുദയ്യ ഹെല്‍ത് സ​െൻററിലും സന്ദര്‍ശനം നടത്തി. സന്ദര്‍ശന ശേഷം ശൂറ കൗണ്‍സിൽ മുൻ അംഗം അലി അല്‍അസ്ഫൂറൂമായി പ്രദേശവാസികളുടെ ആവശ്യങ്ങളെ സംബന്ധിച്ച് ചര്‍ച്ച നടത്തി. അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള നിർദേശങ്ങൾ മന്ത്രി സ്വീകരിച്ചു. 
മന്ത്രിയെ അലി അല്‍അസ്ഫൂര്‍, പാര്‍ലമ​െൻറ്​ അംഗം ഫാത്തിമ അല്‍അസ്ഫൂര്‍, മുനിസിപ്പല്‍ കൗണ്‍സിൽ അംഗം ഫാത്തിമ അല്‍ഖത്തരി, ദുറാസിലെ പൗര പ്രമുഖര്‍ തുടങ്ങിയവർ ചേര്‍ന്ന് സ്വീകരിച്ചു. പ്രദേശത്തെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനം നല്‍കുന്നതിന് പദ്ധതി തയാറാക്കുമെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തെ മുഴുവന്‍ പ്രദേശങ്ങളുടെയും വികസനമാണ് സര്‍ക്കാരി​​െൻറ ലക്ഷ്യമെന്നും അതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ ശക്തമാക്കുമെന്നും അവര്‍ ഉറപ്പു നല്‍കി. ആരോഗ്യ മന്ത്രാലയം നടപ്പാക്കുന്ന ഭാവി പദ്ധതികളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു.
Tags:    
News Summary - health minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.