ഹരിഗീതപുരം ബഹ്റൈന്റെ വിഷു, ഈസ്റ്റർ, ഈദ് ആഘോഷങ്ങളും പുതിയ ഭരണസമിതി
പ്രവർത്തനോദ്ഘാടനവും
മനാമ: ഹരിപ്പാട് നിവാസികളുടെ കൂട്ടായ്മയായ ഹരിഗീതപുരം ബഹ്റൈന്റെ വിഷു, ഈസ്റ്റർ, ഈദ് ആഘോഷങ്ങളും പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനവും നടന്നു. അദില്യ ബാങ് സാങ് തായ് റസ്റ്റാറന്റ് ഹാളിൽ നടന്ന ചടങ്ങ് ചലച്ചിത്ര താരം രമ്യ സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രമുഖ വാദ്യകലാകാരൻ മേളകലാരത്നം സന്തോഷ് കൈലാസിനെ രമ്യ സുരേഷ് മെമന്റോ നൽകിയും രക്ഷാധികാരി എസ്.എം. പിള്ള പൊന്നാടയണിയിച്ചും ആദരിച്ചു.
പ്രസിഡന്റ് മധുസൂദനൻ നായർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സനൽ കുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് പ്രമോദ് ചിങ്ങോലി നന്ദിയും പറഞ്ഞു. വിവിധ സാമൂഹിക, സാംസ്കാരിക, സാമുദായിക സംഘടന ഭാരവാഹികൾ സംബന്ധിച്ചു. പരിപാടിയോടനുബന്ധിച്ചു വിവിധ കലാപരിപാടികളും വിഷുസദ്യയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.