Posted On
date_range Updated On
date_range ഹമദ് രാജാവ് സിറിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
മനാമ: 33ാമത് അറബ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ സിറിയൻ പ്രസിഡന്റ് ഡോ. ബശ്ശാറുൽ അസദുമായി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ കൂടിക്കാഴ്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ചർച്ചയായി. അറബ് ഐക്യം ശക്തിപ്പെടുത്തുന്നതിന് ഉച്ചകോടി നിമിത്തമാകുമെന്ന് ഇരു നേതാക്കളും ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
തനിക്ക് നൽകിയ ഊഷ്മള സ്വീകരണത്തിനും ആതിഥ്യ മര്യാദക്കും ബശ്ശാറുൽ അസദ് പ്രത്യേകം നന്ദി ഹമദ് രാജാവിന് പ്രകടിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.