മനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഔദ്യോഗിക സന്ദർശനത്തിനായി ഫ്രാൻസിലെത്തി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണമനുസരിച്ചാണ് അദ്ദേഹം ഫ്രാൻസ് സന്ദർശിക്കുന്നത്. എയർപോർട്ടിലെത്തിയ അദ്ദേഹത്തിന് ഔദ്യോഗിക സംഘം സ്വീകരണം നൽകി. തുടർന്ന്, പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും കൂടുതൽ ശക്തമാക്കാൻ സന്ദർശനം ഉപകരിക്കുമെന്ന് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങളും അവയിൽ സ്വീകരിച്ചു കൊണ്ടിരിക്കുന്ന നിലപാടുകളും കൂടിക്കാഴ്ചയിൽ ചർച്ചയായി. മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിന് സ്വീകരിക്കേണ്ട കാര്യങ്ങളും ചർച്ചയിൽ ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.