ഹാദിയ വിമൻസ് അക്കാദമി: ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു

മനാമ: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) മീലാദ് കാമ്പയിനിന്റെ ഭാഗമായി ഹാദിയ വിമൻസ് അക്കാദമി പഠിതാക്കൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. ഓൺലൈൻ മത്സരത്തിൽ ബഹ്റൈനിൽനിന്നുള്ള മുഹ്സിന ശമീർ (റിഫ), റാസി ഉസ്മാൻ (സൽമാബാദ്) എന്നിവർ ഉയർന്ന മാർക്ക് നേടി ഒന്നാം റാങ്ക് കരസ്ഥമാക്കി.

താഹിറ അബ്ദുല്ല (അദ്ലിയ), ഹസ്ന (ബുദയ), മർവ (ഹാജിയാത്ത്), സഫരിയ്യ അബ്ദുൽ സത്താർ (ഹമദ് ടൗൺ), ശമീല ബക്കർ സിദ്ദീഖ് (ഹമദ് ടൗൺ), മൻസൂറ റയീസ് (ഇസാ ടൗൺ), ഷറഫുന്നിസ റഫീഖ് (മുഹറഖ്) എന്നിവർ രണ്ടാം സ്ഥാനവും സ്വാലിഹ ഉസ്മാൻ (ഈ സ്റ്റ് റിഫ), റുബീന (ഹാജിയാത്ത്), തസ്നി (ഉമ്മുൽ ഹസം) എന്നിവർ മൂന്നാം സ്ഥാനവും നേടി.

ഐ.സി.എഫിന് കീഴില്‍ പ്രവാസി സഹോദരിമാര്‍ക്ക് ജ്ഞാന സമ്പാദനത്തിന്റെയും ക്രിയാത്മക ജീവിത പാഠങ്ങളുടെയും ആത്മീയാനുഭവങ്ങള്‍ പകരുന്ന വനിതാ പഠന സംരംഭമായ ഹാദിയ വിമന്‍സ് അക്കാദമിയുടെ കീഴിൽ മുഹറഖ്, മനാമ, ഗുദൈബിയ, സല്‍മാബാദ്, ഉമ്മുല്‍ ഹസം, റിഫ, ഈസാടൗണ്‍, ഹമദ് ടൗണ്‍ എന്നീ പഠനകേന്ദ്രങ്ങളിലായി വിവിധ വിഷയങ്ങളിൽ പരിശീലന ക്ലാസുകളും മത്സരങ്ങളും നടന്നുവരുന്നുണ്ട്.

വിജയികളെയും ഹാദിയ പഠിതാക്കളെയും ഐ.സി.എഫ്. ബഹ്റൈൻ നാഷനൽ കമ്മിറ്റി അഭിനന്ദിച്ചു.

Tags:    
News Summary - Hadiya Women's Academy: Quiz competition winners announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.