Posted On
date_range Updated On
date_range വിമാനം വൈകുമെന്ന് ഗൾഫ് എയറും
മനാമ: ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തിയതിനെത്തുടർന്നുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ചില വിമാനങ്ങൾ വൈകുമെന്നും റദ്ദാക്കുമെന്നും ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ പ്രഖ്യാപിച്ചു.മേഖലയിലുടനീളമുള്ള ചില രാജ്യങ്ങളിലെ വ്യോമാതിർത്തി അടച്ചതിനാൽ, ഞങ്ങളുടെ ചില വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്യാം. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് ഏറ്റവും പുതിയ അപ്ഡേറ്റുകൾക്കും റീബുക്കിങ് ഓപ്ഷനുകൾക്കുമായി ഗൾഫ് എയറുമായി നേരിട്ട് ബന്ധപ്പെടണമെന്നും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.