ലുലു ഹൈപ്പർമാർക്കറ്റ് 20ാം വാർഷികാഘോഷം; വൻ വിലക്കിഴിവുകളും ആകർഷകമായ ഓഫറുകളും ഇന്നു മുതൽ
മനാമ: ബഹ്റൈന്റെ വ്യാപാര മേഖലയിൽ വിജയകരമായ രണ്ട് പതിറ്റാണ്ടുകൾ പൂർത്തിയാക്കുന്ന ലുലു ഹൈപ്പർമാർക്കറ്റ് ഉപഭോക്താക്കൾക്കായി ഇരുപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി വൻ വിലക്കിഴിവുകളും ആകർഷകമായ ഓഫറുകളും പ്രഖ്യാപിച്ചു. ആഘോഷങ്ങളുടെ ഒന്നാം ഘട്ടം സെപ്തംബർ 16 മുതൽ 23 വരെയാണ് നടക്കുന്നത്.
ഉപഭോക്താക്കൾക്കായി വൻ സർപ്രൈസുകളും സമ്മാനങ്ങളുമാണ് ഈ വാർഷിക വേളയിൽ ഒരുക്കിയിരിക്കുന്നത്. തെരഞ്ഞെടുത്ത വിഭാഗങ്ങളിൽ 1-ഡേ, 2-ഡേ, 3-ഡേ ഓഫറുകളിലൂടെ മികച്ച വിലക്കിഴിവുകൾ ലഭിക്കും. കൂടാതെ പ്രത്യേക സമയങ്ങളിൽ ഷോപ്പ് ചെയ്യുന്നവർക്കായി ഹവർലി ഓഫറുകൾ, സർപ്രൈസ് ഓഫറുകൾ, ഏർളി ബേർഡ് ഓഫറുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
വിനോദകരമായ മത്സരങ്ങളിലൂടെ ആകർഷകമായ സമ്മാനങ്ങൾ സ്വന്തമാക്കാവുന്ന 'ഷോപ്പ്, പ്ലേ & വിൻ' പദ്ധതിയും ലുലു അവതരിപ്പിച്ചിട്ടുണ്ട്. വിവിധ പങ്കാളി ബാങ്കുകളുമായി സഹകരിച്ച് വലിയ തുകയുടെ പർച്ചേസുകൾക്ക് സൗകര്യപ്രദമായ ഈസി പേയ്മെന്‍റ് വ്യവസ്ഥകളും ലഭ്യമാക്കിയിട്ടുണ്ട്. ലുലു ഹാപ്പിനസ് അംഗങ്ങൾക്ക് മുക്ത സിനിമാസ്, എക്സ്ട്രീം ബൗളിംഗ്, ഫാബിലാൻഡ് തുടങ്ങിയ പ്രമുഖ വിനോദ കേന്ദ്രങ്ങളിൽ പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കും. വലിയ അവസരങ്ങളും സർപ്രൈസുകളും നൽകി ഉപഭോക്താക്കൾക്ക് വേറിട്ട അനുഭവം സമ്മാനിക്കുകയാണ് ഈ വാർഷിക കാലയളവിൽ ലുലു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.