റിഫ എഫ്.സി.സി ക്രിക്കറ്റ് ടീം ഓണാഘോഷത്തിൽനിന്ന്
Posted On
date_range Updated On
date_range റിഫ എഫ്.സി.സി ക്രിക്കറ്റ് ക്ലബിന്റെ ഓണാഘോഷവും ജഴ്സി പ്രകാശനവും നടന്നു
മനാമ : റിഫ എഫ്.സി.സി ക്രിക്കറ്റ് ടീം ക്ലബ് വിപുലമായ ഓണാഘോഷവും പുതിയ ജഴ്സി പ്രകാശനവും മനാമ ഫ്രണ്ട്സ് ഹാളിൽ വെച്ച് നടത്തി. ചടങ്ങിൽ മാനേജർ ഷാജു അധ്യക്ഷത വഹിച്ചു. ജഴ്സി സ്പോൺസർ ചെയ്ത അൽ ഇബ്ര കോൺട്രാക്രിംഗ് കമ്പനി പ്രതിനിധി വിനു ഉദ്ഘാടകനായ പരിപാടിയിൽ എഫ്.സി.സി മെംബേഴ്സിന്റെ കലാപരിപാടികളും അരങ്ങേറി.
പരിപാടിയിൽ ക്യാപ്റ്റൻ ജിത്തു, വൈസ് ക്യാപ്റ്റൻ അസ്ഹർ, പ്രജീഷ്, റാഷിദ് എന്നിവർ ആശംസകൾ അർപ്പിച്ചു. ജെ.പി.കെ തിക്കോടി സ്വാഗതം പറഞ്ഞ പരിപാടിക്ക് ട്രഷറർ രാജു നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.