ബഹ്റൈൻ പവിലിയൻ സന്ദർശിക്കാനെത്തിയ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിനെ ബഹ്‌റൈൻ ടൂറിസം മന്ത്രി ഫാത്തിമ ബിൻത് ജഅ്ഫർ അസൈറാഫി സ്വീകരിക്കുന്നു
അറേബ്യൻ ട്രാവൽ മാർക്കറ്റ്; ബഹ്‌റൈൻ പവിലിയൻ സന്ദർശിച്ച് യു.എ.ഇ വൈസ് പ്രസിഡന്റ്
മനാമ: യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തും അറേബ്യൻ ട്രാവൽ മാർക്കറ്റിലെ ബഹ്‌റൈൻ പവിലിയൻ സന്ദർശിച്ചു. പവിലിയനിലെത്തിയ അദ്ദേഹത്തെ ബഹ്‌റൈൻ ടൂറിസം മന്ത്രി ഫാത്തിമ ബിൻത് ജഅ്ഫർ അസൈറാഫി സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ദൃഢ ബന്ധത്തിന്റെ തെളിവാണ് ഈ സന്ദർശനമെന്ന് ടൂറിസം മന്ത്രി പറഞ്ഞു.
ബഹ്‌റൈന്റെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങൾ, പ്രധാന പദ്ധതികൾ, ആഗോളതലത്തിൽ രാജ്യത്തിന്റെ ടൂറിസം മേഖലയുടെ കരുത്ത് ഉയർത്തുന്ന സംരംഭങ്ങൾ എന്നിവയെക്കുറിച്ച് ശൈഖ് മുഹമ്മദ് വിശദമായി മനസ്സിലാക്കി. മേഖലയിലെ ടൂറിസം രംഗത്തെ വളർച്ചയ്ക്കും ജി.സി.സി രാജ്യങ്ങൾക്കിടയിലുള്ള സഹകരണം ശക്തമാക്കുന്നതിനും അറേബ്യൻ ട്രാവൽ മാർക്കറ്റ് വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് മന്ത്രി ഫാത്തിമ അസൈറാഫി വ്യക്തമാക്കി. ബഹ്‌റൈന്റെ സാംസ്കാരികവും വിനോദസഞ്ചാരപരവുമായ വൈവിധ്യങ്ങൾ അന്താരാഷ്ട്ര തലത്തിൽ പരിചയപ്പെടുത്തുന്നതിനും പങ്കാളികളുമായി സഹകരണം മെച്ചപ്പെടുത്തുന്നതിനുമാണ് ബഹ്‌റൈൻ ഈ പ്രദർശനത്തിൽ പങ്കാളികളാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.