വടകര സഹൃദയവേദി ഓണാഘോഷത്തിൽ പങ്കെടുത്തവർ

വടകര സഹൃദയവേദിയുടെ ‘പൂവിളി 2026’ ശ്രദ്ധേയമായി

മനാമ: വടകര സഹൃദയവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘പൂവിളി 2026’ ഓണാഘോഷം വിപുലമായ ജനപങ്കാളിത്തവും വൈവിധ്യമാർന്ന കലാപരിപാടികളും കൊണ്ട് ശ്രദ്ധേയമായി. ബഹ്‌റൈനിലെ സാമൂഹിക–സാംസ്കാരിക രംഗത്തെ പ്രമുഖരും വിവിധ സംഘടനാ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യൻ ക്ലബ്ബിൽ നടന്ന ഓണാഘോഷ പരിപാടികൾ ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് ഉദ്ഘാടനം ചെയ്തു. വടകര സഹൃദവേദി സെക്രട്ടറി എം. സി പവിത്രൻ സ്വാഗതം ആശംസിച്ചു. പ്രസിഡന്‍റ് എൻ.പി. അഷറഫ് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ, ഡോ. ബാബു രാമചന്ദ്രൻ എന്നിവർ ഓണാശംസകൾ നേർന്നു. ബഹ്‌റൈനിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ പമ്പാവാസൻ നായർ, സഹൃദയവേദി മുഖ്യ രക്ഷാധികാരി ആർ. പവിത്രൻ എന്നിവരും ആശംസകൾ അർപ്പിച്ചു.

വടകര സഹൃദയവേദി കുടുംബാംഗങ്ങൾ അവതരിപ്പിച്ച സംഘഗാനം, ഒപ്പന, തിരുവാതിര എന്നിവ ആഘോഷത്തിന്റെ പ്രധാന ആകർഷണമായി.  പരമ്പരാഗത രീതിയിൽ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയിൽ ആയിരത്തിലധികം പേർ പങ്കെടുത്തു. പ്രതിഭാ രക്ഷാധികാരി ശ്രീജിത്ത്, കെ.എം.സി.സി പ്രതിനിധി എ.പി ഫൈസൽ, ഒ.ഐ.സി.സി പ്രസിഡന്റ് ബഹ്‌റൈൻ ഗഫൂർ ഉണ്ണികുളം, ഐ.വൈ. സി.സി. പ്രസിഡണ്ട് റിച്ചി കളത്തൂരത്ത്, സാമൂഹ്യപ്രവർത്തകനായ ഇ. വി രാജീവൻ എന്നിവർ ഓണാശംസകൾ അറിയിച്ചു. ‘പൂവിളി 2026’ ജനറൽ കൺവീനർ ശശിധരൻ എം. നന്ദി രേഖപ്പെടുത്തി.

Tags:    
News Summary - Vadakara Sahrdaya Vedi's 'Poovili 2026' becomes a highlight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.