പരീക്ഷകൾ എഴുതാൻ സാധിക്കാത്ത വിദ്യാർഥികൾക്കായി പ്രത്യേക പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾ പ്രഖ്യാപിച്ച് സി.ബി.എസ്.ഇ

മനാമ: മേഖലയിലെ സംഘർഷങ്ങൾ കാരണം ബോർഡ് പരീക്ഷകൾ പൂർത്തിയാക്കാൻ സാധിക്കാതെ പോയ ബഹ്‌റൈൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെയും മറ്റും വിദ്യാർഥികൾക്കായി സി.ബി.എസ്.ഇ പ്രത്യേക പരീക്ഷ നടത്തുന്നു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ബോർഡിന്റെ ഈ നിർണ്ണായക തീരുമാനം.

നേരത്തെ റദ്ദാക്കിയ 40 വിഷയങ്ങളിലാണ് പ്രത്യേക പരീക്ഷ നടക്കുക.മുമ്പ് അസസ്‌മെന്റ് സ്കീം പ്രകാരം ഫലം പ്രഖ്യാപിക്കപ്പെട്ട റഗുലർ, പ്രൈവറ്റ് വിദ്യാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. വിദ്യാർഥികൾക്ക് ആവശ്യമുള്ള വിഷയങ്ങൾ തെരഞ്ഞെടുത്ത് പരീക്ഷ എഴുതാവുന്നതാണ്. ഈ പ്രത്യേക പരീക്ഷയിൽ ലഭിക്കുന്ന മാർക്കായിരിക്കും അന്തിമമായി കണക്കാക്കുക.

സെപ്റ്റംബർ 22 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ വിദ്യാർഥികൾക്ക് സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ ലിങ്ക് വഴി നേരിട്ട് അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി യാതൊരു കാരണവശാലും നീട്ടി നൽകില്ലെന്ന് അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - CBSE announces special Class 10th and Class 12th exams for students who are unable to appear for exams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.