മനാമ: രാജ്യത്തെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ, തങ്ങളുടെ ബോയിങ് 787 ഡ്രീംലൈനർ വിമാനങ്ങളുടെ ഓർഡർ 12ൽനിന്ന് 15 ആയി വികസിപ്പിച്ചതായി പ്രഖ്യാപിച്ചു.
ദേശീയ വ്യോമയാന ശേഷി ശക്തിപ്പെടുത്തുന്നതിനും ആഗോള കണക്റ്റിവിറ്റി വിപുലീകരിക്കുന്നതിനുമുള്ള ബഹ്റൈന്റെ ദീർഘകാല പ്രതിബദ്ധതയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ദുബൈ എയർ ഷോയിൽ വെച്ചായിരുന്നു നിർണായക കരാറൊപ്പിടൽ. നേരത്തെ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ യു.എസ് സന്ദർശന വേളയിൽ, 12 വിമാനങ്ങളും ആറ് ഓപ്ഷനൽ വിമാനങ്ങളും വാങ്ങാനുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നു.
സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനും ടൂറിസം വികസിപ്പിക്കുന്നതിനും രാജ്യത്തെ ഒരു മത്സരക്ഷമതയുള്ള ഭാവിക്ക് സജ്ജമായ വ്യോമയാന കേന്ദ്രമായി സ്ഥാപിക്കുന്നതിനുമുള്ള ബഹ്റൈന്റെ തന്ത്രപരമായ പദ്ധതിയുടെ ഭാഗമാണ് അധികമായി വാങ്ങുന്ന ഈ വിമാനങ്ങൾ. ആഗോള കണക്റ്റിവിറ്റി, സാമ്പത്തിക വൈവിധ്യവത്കരണം, ദീർഘകാല ദേശീയ വികസനം എന്നിവയിൽ ഗൾഫ് എയറിനുള്ള വർധിച്ചുവരുന്ന പ്രാധാന്യം സംബന്ധിച്ച് രാജ്യത്തിനുള്ള ആത്മവിശ്വാസം ഈ വിപുലീകരണം പ്രതിഫലിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.