ജി.ടി.എഫ് ബഹ്റൈൻ ചാപ്റ്റർ ബ്ലഡ് ഡോണേഴ്സ് കേരള ബഹ്റൈൻ ചാപ്റ്ററുമായി ചേർന്ന് സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
മനാമ: ഗ്ലോബൽ തിക്കോടിയൻസ് ഫോറം (ജി.ടി.എഫ്) ബഹ്റൈൻ ചാപ്റ്റർ ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്റൈൻ ചാപ്റ്ററുമായി ചേർന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 125 പേർ രക്തം ദാനം ചെയ്തു. ജി.ടി.എഫ് ബഹ്റൈൻ പ്രസിഡന്റ് മജീദ് തണൽ അധ്യക്ഷത വഹിച്ചു. ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബി.ഡി.കെ ചെയർമാൻ കെ.ടി. സലീം, പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ, ഐമാക് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, എഴുത്തുകാരി ഡോ. ഷെമിലി പി. ജോൺ, സാമൂഹികപ്രവർത്തകൻ അഷ്കർ പൂഴിത്തല, ജി.ടി.എഫ് ഗ്ലോബൽ ചെയർമാൻ എ.കെ. രാധാകൃഷ്ണൻ, ഗ്ലോബൽ ജനറൽ സെക്രട്ടറി അഫ്സൽ തിക്കോടി എന്നിവർ സംസാരിച്ചു.
ജി.ടി.എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി കളത്തിൽ ഗഫൂർ സ്വാഗതവും ബി.ഡി.കെ ലേഡീസ് വിങ് കൺവീനർ ശ്രീജ ശ്രീധർ നന്ദിയും പറഞ്ഞു.
42ാമത്തെ രക്തദാനം നിർവഹിച്ച ബി.ഡി.കെ പ്രസിഡന്റ് ഗംഗൻ തൃക്കരിപ്പൂരിനെയും 30ാമത് രക്തദാനം നടത്തിയ വൈസ് പ്രസിഡന്റ് സിജോ ജോസിനെയും ക്യാമ്പിൽ അനുമോദിച്ചു.
ബി.ഡി.കെ ജനറൽ സെക്രട്ടറി റോജി ജോൺ, ജോ. സെക്രട്ടറി അശ്വിൻ, ലേഡീസ് വിങ് കൺവീനർ രേഷ്മ ഗിരീഷ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ അസീസ് പള്ളം, സലീന റാഫി, വിനീത വിജയൻ, അംഗങ്ങളായ നിതിൻ, ഫാത്തിമ, ജി.ടി.എഫ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ പ്രഭാകരൻ, പി.കെ. ഗോപി, ജസീർ അഹ്മദ്, എൻ. ബിജു, ഷംസു നടമ്മൽ, റശ്മിൽ, പി.കെ. ജലീൽ, മുഹമ്മദ് അലി, ഷംസു, ജാബിർ തിക്കോടി, സിറാജ് മാക്കണ്ടി, വിശ്വാസ്, ജി.ടി.എഫ് ലേഡീസ് വിങ് അംഗങ്ങളായ ജെസ്സി ജലീൽ, രഞ്ജി സത്യൻ, നദീറ മുനീർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.