മനാമ: ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രീ മത്സരത്തിൽ മെഴ്സിഡസിെൻറ ലൂയിസ് ഹാമിൽട്ടൺ ജേതാവ്. ഇൗ സീസണിലെ 11ാം ജയത്തോടെയാണ് ലോക ചാമ്പ്യെൻറ കുതിപ്പ്. റെഡ് ബുള്ളിെൻറ മാക്സ് വെർസ്റ്റാപ്പെൻ രണ്ടാമതും അലക്സാണ്ടർ ആൽബോൺ മൂന്നാമതുമെത്തി.
നാടകീയത നിറഞ്ഞുനിന്ന ഫൈനൽ മത്സരത്തിൽ രണ്ട് അപകടങ്ങൾക്കാണ് സഖീറിലെ ബഹ്റൈൻ ഇൻറർനാഷണൽ സർക്യൂട്ട് സാക്ഷ്യം വഹിച്ചത്. മത്സരം ആരംഭിച്ച് തൊട്ടുടനെ ഹാസിെൻറ റൊമെയ്ൻ ഗ്രോസീൻ ഒാടിച്ച കാർ വേലിയിൽ ഇടിച്ച് തീപിടിക്കുകയായിരുന്നു. ഇതേത്തുടർന്ന് മത്സരം നിർത്തിവെച്ചു. റൊമെയ്ൻ ഗ്രോസീൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഗ്രിഡിൽ 19ാമതായി ഇറങ്ങിയ ഗ്രോസീെൻറ കാർ ട്രാക്കിൽ എതിർഭാഗത്തേക്ക് മാറി ഡാനിൽ കിവ്യാത്തിെൻറ ആൽഫാ ടോറിയിൽ തട്ടി വേലിയിൽ ഇടിക്കുകയായിരുന്നു. നിറയെ ഇന്ധനമുണ്ടായിരുന്ന കാർ അടുത്ത നിമിഷം തന്നെ അഗ്നി ഗോളമായി മാറി. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഗ്രോസീനെ ആശുപത്രിയിലേക്ക് മാറ്റി.
ഒരു മണിക്കൂറിലേറെ വൈകി വീണ്ടും മത്സരം ആരംഭിച്ചതും അപടകടത്തോടെയാണ്. ഇത്തവണയും ഡാനിൽ കിവ്യാത്തിെൻറ ആൽഫാ ടോറി തന്നെയായിരുന്നു വില്ലനായത്. കിവ്യാത്തിെൻ കാറിൽ തട്ടി ലാൻസ് സ്ട്രോളിെൻറ കാർ തലകീഴായി മറിയുകയായിരുന്നു. സ്ട്രോൾ പരിക്കില്ലാതെ രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.