??????? ?????? ?????? ????????? ????????????? ???????????? ???? ?????? ??????? ???????????

മഹാത്യാഗ സ്​മൃതിയുമായി ​ ദു:ഖവെള്ളി ആചരിച്ചു

മനാമ: ബഹ്​റൈനിലെ വിവിധ ക്രൈസ്​തവ ദേവാലയങ്ങളിൽ ദു:ഖവെള്ളി ​ശുശ്രൂഷകൾ നടന്നു. മഹാത്യാഗത്തി​​െൻറ ഒാർമ പുതുക്കല ുമായി നടന്ന ചടങ്ങുകളിൽ നൂറുകണക്കിന്​ വിശ്വാസികൾ ശുശ്രൂഷകളിലും വിവിധ ചടങ്ങുകളിലും പങ്കുകൊണ്ടു. ക്രിസ്​തുവി ന്‍റെ കാൽവരി യാത്ര, പീഡാനുഭവം, കുരിശുമരണം എന്നിവ ഓർമ്മിച്ചാണ് ക്രൈസ്തവർ ദു:ഖവെള്ളി ആചരിച്ചത്​.

ബഹ്​റൈൻ സെന ്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ദുഃഖ വെള്ളി ശുശ്രൂഷകള്‍ സിഞ്ച് അല്‍ അഹലി ക്ലബ്ബില്‍ ഇന്നലെ രാവിലെ ഏഴ​ു മുതല്‍ വൈകുന്നേരം മൂന്നുവരെ നടന്നു. ഇടവക വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാമി​​െൻറ മുഖ്യ കാര്‍മികത്വത്തിലും സഹ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ, റവ. ഫാദര്‍ ടോം തോമസ് എന്നിവരുടെ സഹ കാര്‍മികത്വത്തിലും ആണ്‌ ആരാധന നടന്നത്. ഇവിടെ ശുശ്രൂഷകൾ, യാമ നമസ്​ക്കാരം, വിശുദ്ധ കുരിശ്​ കുമ്പിടൽ എന്നിവയും നടന്നു.

ബഹ്​റൈൻ സ​െൻറ്​ പീറ്റേഴ്​സ്​ യാക്കോബായ ദേവാലയത്തി​​െൻറ ദൂ:ഖവെള്ളി ശുശ്രൂഷകൾ ബഹ്​റൈൻ കേരളീയ സമാജത്തിൽ രാവിലെ എട്ട്​ മുതൽ യാക്കോബായ സിറിയൻ ഒാർത്തഡോക്​സ്​ സഭ മൈലാപ്പൂർ ഭദ്രാസനാധിപൻ ​െഎസക്ക്​ മാർ ഒസ്താത്തി ഒസ്താത്തിയോസ് മെ​ത്രാ​െപ്പാലീത്തയുടെ മുഖ്യകാർമികത്വത്തിൽ നടന്നു. വികാരി റവ.ഫാദർ നെബു എബ്രഹാം സഹകാർമികത്വം വഹിച്ചു.നൂറുകണക്കിന്​ വിശ്വാസികൾ സംബന്​ധിച്ചു.
ബഹ്​റൈൻ മാർത്തോമ പാരിഷി​​െൻറ ശുശ്രൂഷകൾ സനദ്​ മാർത്തോമ കോംപ്ലക്​സിൽ . റവ.കെ.ജെ.ജോസഫ്​, റവ.മാത്യ​ു മുതലാളി, റവ.റജി പി എബ്രഹാം എന്നിവരുടെ കാർമികത്വത്തിൽ നടന്നു.

ബഹ്​റൈൻ സ​െൻറ്​ പോൾസ്​ മാർത്തോമ പാരിഷിൽ ദു:ഖവെള്ളി ശുശ്രൂഷകൾ ദേവാലയത്തിൽ വികാരി ജോർജ്​ നൈനാ​​െൻറ കാർമികത്വത്തിൽ രാവിലെ എട്ട്​ മുതൽ നടന്നു. സ​െൻറ്​ ഗ്രിഗോറിയോസ്‌ ക്​നാനായ ദേവാലയത്തിലെ ദു:ഖ വെള്ളി ആരാധന ആൽ റാജ സ്കൂൾ ആഡിറ്റോറിയത്തിൽ വികാരി റവ. ഫാദർ ഏലിയാസ്‌ സ്​കറിയായുടെ കാർമ്മികത്വത്തിൽ രാവിലെ എട്ട്​ മുതൽ ഉച്ചക്കുശേഷം 3.30 വരെ നടന്നു.

Tags:    
News Summary - good friday-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.