ദു:ഖവെള്ളി ശുശ്രൂഷകൾ നടന്നു 

മനാമ: ബഹ്​റൈൻ സ​​െൻറ്​ മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ദുഃഖ വെള്ളിയാഴ്ച്ച ശുശ്രൂഷ സിഞ്ച് അല്‍ അഹ്​ലി ക്ലബില്‍ നടന്നു. ഇന്നലെ രാവിലെ ഏഴ്​ മുതല്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളിക്കര്‍പ്പോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിലും കത്തീഡ്രൽ വികാരി റവ. ഫാദർ ജോഷ്വാ ഏബ്രഹാം, സഹ വികാരി റവ. ഫാദർ ഷാജി ചാക്കോ എന്നിവരുടെ സഹ കാർമ്മികത്വത്തിലുമാണ്​ നടന്നത്​. ഇന്ന്​  വൈകിട്ട് ആറു മുതല്‍ ബഹ്​റൈൻ കേരളാ സമാജത്തില്‍ ‘ഈസ്​റ്റര്‍ ശുശ്രൂഷകള്‍’ നടക്കും എന്ന്‍ ഭാരവാഹികള്‍ അറിയിച്ചു.

ബഹ്​റൈൻ സി. എസ്. ഐ. സൗത്ത് കേരളാ ഇടവകയുടെ അഭിമുഖ്യത്തിൽ ഇന്നലെ രാവിലെ 10 മുതല്‍ ബാങ്കോക്ക് ഹാളില്‍  ക്രൂശിലെ മൊഴികളുടെ ധ്യാനവും ദുഃഖവെള്ളി ആരാധനയും നടന്നു. ഈ വര്‍ഷത്തെ ഹാശാ ആഴ്ച്ച ശുശ്രൂഷകള്‍ ഇന്ന്​ വൈകിട്ട് 7.45 ന്‌ സ​​െൻറ്​ ക്രിസ്​റ്റഫേഴ്സ് കത്തീഡ്രലില്‍  നടക്കുന്ന ഈസ്​റ്റര്‍ ശുശ്രൂഷയോട് കൂടി അവസാനിക്കുമെന്ന്​ ഇടവക വികാരി റവ. ഫാദര്‍ സുജിത് സുഗതന്‍, സെക്രട്ടറി വിജയന്‍, ട്രസ്​റ്റി ഷിബു കുമാര്‍ എന്നിവര്‍ അറിയിച്ചു.  ബഹ്​റൈൻ മാർത്തോമ ചർച്ചി​​​െൻറ  ദുഃഖ വെള്ളിയാഴ്ച്ച ശുശ്രൂഷകൾ ‘സ്വയം നൽകുന്ന ക്രിസ്​തുവി​​​െൻറ സ്​നേഹം’ എന്ന വിഷയത്തെ ആസ്​പഥമാക്കി മാർത്തോമ കോപ്ലക്​സിൽ നടന്നു. യാക്കോബായ സുറിയാനി പള്ളിയുടെ ദുഃഖ വെള്ളിയാഴ്ച്ച ശുശ്രൂഷ കേരളീയ സമാജത്തിൽ നടന്നു.  ബഹ്​റൈൻ തിരുഹൃദയ ദേവാലയത്തിലെ ദു:ഖ വെള്ളി ശുശ്രൂഷകൾ ഇൗസ ടൗണിലെ സാക്രെഡ്​ ഹേർട്ട്​ സ്​കൂളിൽ നടന്നു.

Tags:    
News Summary - good friday-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.