ഗ്ലോ​ബ​ൽ ഹ​യ​ർ എ​ജു​ക്കേ​ഷ​ൻ എ​ക്‌​സി​ബി​ഷ​ൻ; സെ​യ്ൻ ബ​ഹ്റൈ​ന് നാ​ലു പു​ര​സ്കാ​ര​ങ്ങ​ൾ

മ​നാ​മ: ഗ്ലോ​ബ​ൽ ഹ​യ​ർ എ​ജു​ക്കേ​ഷ​ൻ എ​ക്‌​സി​ബി​ഷ​ന്റെ (GHEDEX 2024) ര​ണ്ടാം പ​തി​പ്പി​ൽ സെ​യ്ൻ ബ​ഹ്റൈ​ന് നാ​ലു പു​ര​സ്കാ​ര​ങ്ങ​ൾ. ബ​ഹ്‌​റൈ​നി​ൽ ന​ട​ന്ന പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​യാ​യ ഗ്ലോ​ബ​ൽ ഹ​യ​ർ എ​ജു​ക്കേ​ഷ​ൻ എ​ക്‌​സി​ബി​ഷ​ന് ന​ൽ​കി​യ പി​ന്തു​ണ പ​രി​ഗ​ണി​ച്ചാ​ണ് വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി നാ​ല് അ​വാ​ർ​ഡു​ക​ൾ ന​ൽ​കി ആ​ദ​രി​ച്ച​ത്.

രാ​ജ്യ​ത്തെ പ്ര​മു​ഖ ടെ​ലി ക​മ്യൂ​ണി​ക്കേ​ഷ​ൻ ദാ​താ​ക്ക​ളാ​യ സെ​യ്ൻ ബ​ഹ്‌​റൈ​ൻ GHEDEX 2024ന്റെ ​ഡ​യ​മ​ണ്ട് സ്പോ​ൺ​സ​ർ ആ​യി​രു​ന്നു. വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സെ​യ്നി​ന് പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു. കാ​പി​റ്റ​ൽ ഡെ​വ​ല​പ്​​മെ​ന്റ്, ഹൈ​ബ്രി​ഡ് വ​ർ​ക്കി​ങ് സ്ട്രാ​റ്റ​ജി, വ​ർ​ക്ക്‌ പ്ലേ​സ് ക​ൾ​ച്ച​ർ & എം​പ്ലോ​യി വെ​ൽ​ന​സ്, ലീ​ഡ​ർ​ഷി​പ് ഡെ​വ​ല​പ്‌​മെ​ന്റ് പ്രോ​ഗ്രാം എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലു​ള്ള മി​ക​വി​നാ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.