ടോമി കൈതാരത്തിന് നൽകിയ യാത്രയയപ്പ് ചടങ്ങിൽനിന്ന്
Posted On
date_range Updated On
date_range 32 വർഷത്തെ പ്രവാസം; ടോമിയും കുടുംബവും നാട്ടിലേക്ക്
മനാമ: കൈതാരത്ത് ഫാമിലി ട്രസ്റ്റ് - ബഹ്റൈൻ ചാപ്റ്ററിന്റെ സീനിയർ മെമ്പറും, അറേബ്യൻ ഗൾഫ് യൂണിവേഴ്സിറ്റിയുടെ മൈക്രോ ബയോളജി വിഭാഗം ചീഫ് കോർഡിനേറ്ററുമായിരുന്ന ടോമി കൈതാരത്ത് 32 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി, ഭാര്യ ജോയ്സി ഉൾപ്പെടെ നാട്ടിലേക്ക് തിരിക്കുന്നു. രണ്ടു മക്കൾ, എഡ്വിൻ ടോമി കാനഡയിലും ജസ്റ്റിൻ ടോമി നാട്ടിലും ജോലി ചെയ്യുന്നു.
കഴിഞ്ഞദിവസം ബി.എം.സി ഹാളിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ബഹ്റൈനിലെ മുഴുവൻ കൈതാരത്ത് കുടുംബാംഗങ്ങളും പങ്കെടുത്തു.
കെ.എഫ്.ടി ബഹ്റൈൻ ചാപ്റ്റർ പ്രസിഡൻറ് പോൾ ജോസ്, സെക്രട്ടറി ജോയ് തരിയത് എന്നിവർ ചേർന്ന് സ്നേഹോപഹാരം കൈമാറി. ബി.എം.സിക്ക് വേണ്ടി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, നിഷ ഫ്രാൻസിസ് എന്നിവർ ചേർന്ന് രണ്ടുപേരെയും പൊന്നാട അണിയിച്ച് ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.