സജീവൻ കണ്ണപുരത്തിനും മിഥുൻ എം.കെവിക്കും ബി.കെ.എസ് നൽകിയ യാത്രയയപ്പ്
Posted On
date_range Updated On
date_range നാടകപ്രവർത്തകർക്ക് യാത്രയയപ്പ് നൽകി
മനാമ: കാൽ നൂറ്റാണ്ടിലധികം ബഹ്‌റൈനിലെ കലാരംഗത്ത് സജീവമായിരുന്ന പ്രശസ്ത അഭിനേതാവും ചമയക്കാരനുമായ സജീവൻ കണ്ണപുരത്തിനും നടനും സാങ്കേതിക പ്രവർത്തകനുമായ മിഥുൻ എം.കെവിക്കും ബഹ്‌റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. സമാജം ജനറൽ സെക്രട്ടറി വർഗീസ്സ് കാരക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, കലാവിഭാഗം സെക്രട്ടറി റിയാസ് ഇബ്രാഹിം, മെമ്പർഷിപ്പ് സെക്രട്ടറി അഭിലാഷ് വെളുക്കൈ സ്‌കൂൾ ഓഫ് ഡ്രാമ കൺവീനർ കൃഷ്‌ണകുമാർ പയ്യന്നൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.