സെറ്റിൽമെന്‍റ് തുക എത്രമാസം കൊണ്ട് കമ്പനി തരണം

ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്​ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്​സാപ്​ നമ്പറിലോ സംശയങ്ങൾ അയക്കാം. ഇ​വി​ടെ ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ നി​യ​മോ​പ​ദേ​ശ​മാ​യി ക​ണ​ക്കാ​ക്ക​രു​ത്. വ്യ​ക്​​ത​മാ​യ നി​യ​മോ​പ​ദേ​ശം ല​ഭി​ക്കാ​ൻ ഒ​രു ബ​ഹ്​​റൈ​നി അ​ഭി​ഭാ​ഷ​ക​നെ സ​മീ​പി​ക്ക​ണം.

സെറ്റിൽമെന്‍റ് തുക എത്രമാസം കൊണ്ട് കമ്പനി തരണം

? ജോലിയിൽ നിന്ന് പിരിഞ്ഞ ശേഷമുള്ള സെറ്റിൽമെന്‍റ് തുക എത്രമാസം കൊണ്ട് കമ്പനി തരണം. അതിന് എന്തെങ്കിലും നിയമ വശമുണ്ടോ. കൂടാതെ ഇൻഡെംമ്നിറ്റി തുക എസ്.ഐ.ഒ മുഴുവനായും തന്നില്ല. അതിനുള്ള കാരണമെന്താവും. ഇതിൽ നിയമപരമായി നമുക്കെന്ത് ചെയ്യാൻ സാധിക്കും.

വിനോദ് ആറ്റിങ്ങൽ

ജോലിയിൽ നിന്ന് പിരിഞ്ഞുപോകുമ്പോൾ ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും ഉടൻ തന്നെ നൽകണമെന്ന് തൊഴിൽ നിയമത്തിൽ വ്യവസ്ഥയുണ്ട്. തൊഴിലാളി സ്വയമായി ജോലിയിൽ നിന്ന് പിരിഞ്ഞു പോവുകയാണെങ്കിൽ 7 ദിവസത്തിനകം എല്ലാ ശമ്പളവും ആനുകൂല്യങ്ങളും നൽകണം. ഏതെങ്കിലും കാരണ വശാൽ ശമ്പളം കൊടുക്കാൻ താമസിച്ച തൊഴിലുടമ തൊഴിലാളിക്ക് 6 മാസം വരെ 6 ശതമാനം നഷ്ടപരിഹാരം നൽകണം. 6 മാസം കഴിഞ്ഞാൽ മാസം തോറും ഒരു ശതമാനം കൂടുതലായി നഷ്ടപരിഹാരം നൽകണം. ഇത് 12 ശതമാനം വരെ ആകാം.

സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ (എസ്.ഐ.ഒ) തൊഴിലുടമ അവിടെ അടച്ച തുക മാത്രമേ നൽകുകയുള്ളൂ. തൊഴിലുടമ താങ്കൾക്ക് ലഭിക്കേണ്ട ഇൻഡെംമ്നിറ്റി അടച്ചില്ലെങ്കിൽ എസ്.ഐ.ഒ ഇൻഡെംമ്നിറ്റി നൽകുകയില്ല.

അല്ലാതെ എസ്.ഐ.ഒ ഒരു കിഴിവും ചെയ്യുന്നില്ല. അടച്ച തുക മുഴുവുനും താങ്കൾക്ക് ലഭിക്കും. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ കോടതിയിൽ പരാതി നൽകണം.

Tags:    
News Summary - In how many months should the company pay the settlement amount?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.