സത്യൻ കുത്തൂർ, ദർശന രാജേഷ്,പ്രകാശ് മാധവൻ, ധനേഷ് മുരളി

ദിനേശ് കുറ്റിയിൽ അനുസ്മരണ ജി.സി.സി റേഡിയോ നാടക മത്സരം

മനാമ:ബഹ്‌റൈൻ മലയാളി ഫോറം (ബി.എം.എഫ് )മീഡിയാ രംഗ്, റേഡിയോ രംഗ് മായി സഹകരിച്ചു സംഘടിപ്പിച്ച ദിനേശ് കുറ്റിയിൽ അനുസ്മരണ ജി.സി.സി റേഡിയോ നാടക മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. കേരളത്തിലെ പ്രമുഖ നാടക പ്രവർത്തകരായ ഷിനിൽ എൻ. പി, ഇസ്മയിൽ കടത്തനാട്, കനകരാജ് മായന്നൂർ എന്നിവരായിരുന്നു വിധികർത്താക്കൾ. നാടക മത്സരം ഉൽഘാടനം ചെയ്ത ബഹ്‌റൈനിലെ നാടക, ചലച്ചിത്ര പ്രവർത്തകൻ പ്രകാശ് വടകരയാണ് ഫലപ്രഖ്യാപനം നടത്തിയത്.

മികച്ച നടനായി ‘ഒച്ച’യിലെ നാരായണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സത്യൻ കുത്തൂരിനെയും മികച്ച നടിയായി ‘മധുരം ഗായതി’യിലെ ടീച്ചറമ്മയെ അവതരിപ്പിച്ച ദർശന രാജേഷിനെയും തെരഞ്ഞെടുത്തു. മികച്ച സഹനടൻ: മനസ്സറിയാതെ എന്ന നാടകത്തിലെ അജിത്ത് എന്ന കഥാപാത്രം അവതരിപ്പിച്ച കൃഷ്ണനുണ്ണി, സഹനടി: മനസ്സറിയാതെ എന്ന നാടകത്തിലെ അഞ്ജലി എന്ന കഥാപാത്രം ചിത്ര രാജേഷ്, മികച്ച നാടക രചയിതാവായി ഒച്ച നാടകത്തിന്റെ രചയിതാവ് സുധാകരൻ കെ.വിയെയും രണ്ടാം സ്ഥാനക്കാരനായി കമല കുമാറിനെയും( മനസ്സറിയാതെ) തെരഞ്ഞെടുത്തു.സൗണ്ട് ഡിസൈനിഗ്:ഒന്നാം സ്ഥാനം നാടകം മനസ്സറിയാതെ പ്രജിത്ത് രാമകൃഷ്ണൻ അറോറ സ്റ്റുഡിയോ ഖത്തർ, സൗണ്ട് ഡിസൈനിഗ് രണ്ടാം സ്ഥാനം: മടക്കം കലാക്ഷേത്ര ബഹ്റൈൻ ശശീന്ദ്രൻ വി.വി, മികച്ച പശ്ചാത്തല സംഗീതം: ഒന്നാം സ്ഥാനം ലത്തീഫ് മാഹി (നൊമ്പരത്തിപ്പൂവ് ), രണ്ടാം സ്ഥാനം പ്രജിത്ത് രാമകൃഷ്ണൻ (പറക്കാനാവാത്ത ചിത്രശലഭങ്ങൾ).മികച്ച സംവിധായകൻ: ഒന്നാം സ്ഥാനം: പ്രകാശ് മാധവൻ (മനസ്സറിയാതെ),രണ്ടാം സ്ഥാനം : ഷെമിൽ എ.ജെ(നൊമ്പരത്തിപ്പൂവ് ).

മികച്ച ജനകീയ നാടകം:ഐ.വൈ.സി.സി ബഹ്റൈൻ അവതരിപ്പിച്ച ബഹ്‌റ്, സംവിധാനം ധനേഷ് മുരളി. മികച്ച നാടകങ്ങൾ:ഒന്നാം സ്ഥാനം: റിമമ്പറൻസ് ഖത്തർ അവതരിപ്പിച്ച മനസ്സറിയാതെ,രണ്ടാം സ്ഥാനം: കണ്ണൂർ യുണൈറ്റഡ് വെൽഫയർ ഖത്തർ ( KUWA Qatar ) അവതരിപ്പിച്ച ഒച്ച, മൂന്നാം സ്ഥാനം: നാടക ശബ്ദം ഖത്തർ അവതരിപ്പിച്ച നൊമ്പരത്തിപ്പൂവ്. ജൂറി പരാമർശം: ഹരി(മടക്കം),നക്ഷത്ര രാജ്(പ്രാണവായു). വാർത്താ സമ്മേളനത്തിൽ ബി.എം.എഫ് പ്രസിഡന്റ് ബാബു കുഞ്ഞിരാമൻ, സെക്രട്ടറി ദീപ ജയചന്ദ്രൻ, കോർഡിനേറ്റർ ജയേഷ് താന്നിക്കൽ, മീഡിയാ രംഗ് പ്രോഗ്രാം ഹെഡ് രാജീവ്‌ വെള്ളിക്കോത്ത് എന്നിവരും സംബന്ധിച്ചു.

Tags:    
News Summary - GCC Radio Drama Competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.