മനാമ: രാജ്യത്ത് ജോലി ചെയ്യുന്ന ജി.സി.സി പൗരന്മാർ ഇൻഷുറൻസ് വിഹിതം അടക്കാൻ വൈകിയാൽ അധിക ചാർജ് ഈടാക്കുമെന്ന് സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ (എസ്.ഐ.ഒ) അറിയിച്ചു. തൊഴിലുടമകൾ ഇൻഷുറൻസ് സംഭാവനകൾ അടക്കുന്നതിലെ കാലതാമസത്തിനാണ് ഈ പിഴ.
കൂടാതെ രാജ്യത്ത് ജോലി ചെയ്യുന്ന ഗൾഫ് പൗരന്മാർക്ക് അവരുടെ മുഴുവൻ ഇൻഷുറൻസ് അവകാശങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. കുടിശ്ശിക വരുത്തിയ തുകകൾക്ക് അഞ്ച് ശതമാനം വാർഷികപിഴയാണ് ചുമത്തുക. മാസം തുടങ്ങിയത് മുതൽ 15 ദിവസം വരെ ഗ്രേസ് പീരിയഡും അനുവദിക്കുന്നുണ്ട്. ജി.സി.സി ഏകീകൃത ഇൻഷുറൻസ് സംവിധാനം സ്വീകരിച്ചതിനെ തുടർന്നാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.