മനാമ: വയലിൻ സംഗീതത്തിന്റെ മാന്ത്രികത കൊണ്ട് ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കിയ മലപ്പുറം സ്വദേശിനി ഗംഗ ശശിധരൻ ബഹ്റൈനിൽ വയലിൻ കച്ചേരി അവതരിപ്പിക്കുന്നു. ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷമായ ശ്രാവണം 2025ന്റെ ഭാഗമായി നാളെ (വെള്ളിയാഴ്ച) രാത്രി എട്ടിന് സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് പരിപാടി.
ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷമായ ‘ശ്രാവണം 2025’ ന്റെ ഭാഗമായി നടന്ന ‘നാടൻ കളികൾ’ മത്സരത്തിൽ നിന്ന് -ചിത്രം: സത്യൻ പേരാമ്പ്ര
ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തെ പുതിയ തലങ്ങളിലേക്ക് ഉയർത്തിക്കൊണ്ട് അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ ഗംഗ അവതരിപ്പിക്കുന്ന കച്ചേരിക്ക് ഇതിനോടകം വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. വിഖ്യാത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ വയലിൻ സംഗീതത്തിൽ ആകൃഷ്ടയായി നാലര വയസ്സിൽത്തന്നെ വയലിൻ പഠനം ആരംഭിച്ച ഗംഗ വൈക്കം മഹാദേവ ക്ഷേത്രത്തിലും മറ്റും അവതരിപ്പിച്ച സംഗീത പരിപാടികൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 12ാം വയസ്സിൽ തന്നെ സംഗീത ലോകത്ത് തന്റേതായ ഒരിടം കണ്ടെത്തിയ ഗംഗയുടെ കച്ചേരി ബഹ്റൈനിലെ കലാസ്വാദകർക്ക് അവിസ്മരണീയമായ സാംസ്കാരിക വിരുന്നായിരിക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും അറിയിച്ചു. വിശദവിവരങ്ങൾക്ക് വർഗീസ് ജോർജുമായി ബന്ധപ്പെടാവുന്നതാണ് (ശ്രാവണം ജനറൽ കൺവീനർ) 39291940.
കബഡി മത്സരം ഇന്ന്
മനാമ: ശ്രാവണം 2025ന്റെ ഭാഗമായി നടക്കുന്ന വാശിയേറിയ കബഡി മത്സരം ഇന്ന് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അരങ്ങേറും. രാത്രി എട്ടിന് ആരംഭിക്കുന്ന മത്സരത്തിൽ ബഹ്റൈനിലെ വിവിധ കബഡി ടീമുകൾ മാറ്റുരക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.