ഫ്രൻഡ്‌സ് മലയാളം പാഠശാലകളിൽ പ്രവേശനോത്സവത്തിൽനിന്ന്
ഫ്രൻഡ്‌സ് മലയാളം പാഠശാലകളിൽ പ്രവേശനോത്സവം
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മലയാളം പാഠശാലകളുടെ റിഫ, മനാമ ക്യാമ്പസുകളിൽ പുതിയ അധ്യയന വർഷത്തെ പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രവാസി കുട്ടികൾക്ക് മാതൃഭാഷയിൽ എഴുത്തും വായനയും സംസാരിക്കാനുള്ള പ്രാപ്തിയും വളർത്തുന്നതിനൊപ്പം മലയാള സംസ്കാരവുമായുള്ള ആത്മബന്ധം ദൃഢമാക്കുകയുമാണ് പാഠശാലയിലൂടെ ലക്ഷ്യമിടുന്നത്.
റിഫ ക്യാമ്പസിൽ നടന്ന ചടങ്ങിൽ അഡ്മിനിസ്ട്രേറ്റർ സക്കീർ ഹുസൈൻ അധ്യക്ഷത വഹിക്കുകയും ഷാനി സക്കീർ സ്വാഗതമാശംസിക്കുകയും ചെയ്തു. പ്രവാസ ലോകത്ത് വളരുന്ന പുതിയ തലമുറക്ക് മാതൃഭാഷാപഠനം നൽകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ലുലു ടീച്ചർ സംസാരിച്ചു. നസീല ടീച്ചർ ചടങ്ങിന് നന്ദി പറഞ്ഞു.
മനാമയിലെ മലയാളം പാഠശാല പ്രവേശനോത്സവ പരിപാടിയിൽ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി സജീബ് കരുവാട്ടിൽ അധ്യക്ഷത വഹിക്കുകയും ഷഹീന നൗമൽ സ്വാഗത ഭാഷണം നടത്തുകയും ചെയ്തു. മലയാളം പാഠശാലയുടെ പ്രസക്തിയെക്കുറിച്ചും കുട്ടികളെ ഭാഷയുമായി അടുപ്പിച്ചു നിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഷമീല ടീച്ചർ വിശദീകരിച്ചു. നിഷിത ടീച്ചർ നന്ദി പറയുകയും ചെയ്തു. കുട്ടികളിൽ ഭാഷാസ്നേഹം വളർത്താൻ രക്ഷിതാക്കളുടെയും അധ്യാപകരുടെയും നിരന്തരമായ കൂട്ടായ്മ അനിവാര്യമാണെന്ന് ചടങ്ങുകളിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പുതിയ ബാച്ചിലെ വിദ്യാർഥികളെ സ്നേഹപൂർവം സ്വീകരിച്ച ചടങ്ങിൽ, കഴിഞ്ഞ അധ്യയന വർഷത്തെ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.