ഫ്രൻഡ്​സ്​ അസോസിയേഷൻ സംഘം ഇന്ത്യൻ സ്​കൂൾ ഭരണ സമിതിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിന്ന്  

ഫ്രൻഡ്​സ്​ അസോസിയേഷൻ സംഘം ഇന്ത്യൻ സ്​കൂൾ ഭരണ സമിതിയുമായി കൂടിക്കാഴ്​ച നടത്തി

മനാമ: ഫ്രൻഡ്​സ്​ സോഷ്യൽ അസോസിയേഷൻ പ്രതിനിധി സംഘം ഇന്ത്യൻ സ്​കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസുമായും ഭരണ സമിതി അംഗങ്ങളുമായും കൂടിക്കാഴ്​ച നടത്തി. ഇന്ത്യൻ സ്​കൂളിൽ ഏർപ്പെടുത്തിയ സ്​മാർട്ട്​ ക്ലാസ്​ റൂം പദ്ധതിയെ അസോസിയേഷൻ പ്രത്യേകം പ്രശംസിക്കുകയും വിദ്യാർഥികളുടെ ഉയർച്ചക്കും വളർച്ചക്കും ഇത്​ നിമിത്തമാവുകയും ചെയ്യുമെന്ന്​ വ്യക്​തമാക്കുകയും ചെയ്​തു.

കാനൂ എനർജിയുമായി സഹകരിച്ച്​ നടപ്പാക്കിയ സൗരോർജ്ജ പദ്ധതിയും ഇന്ത്യൻ സ്​കൂളിന്​ നേട്ടമാണെന്ന്​ ഭരണ സമിതി വ്യക്​തമാക്കി. വിദ്യാഭ്യാസ പുരോഗതിയുമായി ബന്ധപ്പെട്ട വിവിധ നിർദേശങ്ങൾ ഫ്രൻഡ്​സ്​ അസോസിയേഷൻ സംഘം പങ്കുവെച്ചു.

യുദ്ധ സാഹചര്യത്തെ തുടർന്ന്​ നാട്ടിലേക്ക്​ പോയ വിദ്യാർഥികൾ തിരിച്ചു വരാത്ത സാഹചര്യത്തിൽ മെയ്​, ജൂൺ മാസങ്ങളിൽ ഹൈബ്രിഡ്​ ക്ലാസുകൾ ഏർപ്പെടുത്തുന്നതിനെ കുറിച്ച്​ ആലോചിക്കണമെന്നും സംഘം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ പുരോഗതിക്കായി സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുന്നതായി അഡ്വ. ബിനു മണ്ണിൽ വർഗീസ്​ വ്യക്​തമാക്കി. വിവിധ സാമൂഹിക സംഘടനകളുടെയും പ്രവർത്തകരുടെയും പിന്തുണയും സഹായ സഹകരണങ്ങളും കൂടുതൽ മെച്ചപ്പെട്ട വിദ്യാഭ്യാസം പ്രവാസി കുടുംബങ്ങളുടെ മക്കൾക്ക്​ നൽകുന്നതിന്​ കരുത്ത്​ പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്രൻഡ്​സ്​ അസോസിയേഷൻ ജനറൽ സെക്രട്ടറി മുഹമ്മദ്​ മുഹ്​യുദ്ദീൻ, വൈസ്​ പ്രസിഡന്‍റുമാരായ ജമാൽ നദ്​വി, സഈദ്​ റമദാൻ നദ്​വി, കേന്ദ്രസമിയംഗം അനീസ്​ വി.കെ എന്നിവരാണ്​ സംഘത്തിലുണ്ടായിരുന്നത്. 

Tags:    
News Summary - Friends Association team met with Indian School Governing Body

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.