ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല ഈദ്, വിഷു, ഈസ്റ്റർ ആഘോഷം
മനാമ: ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല (ഫാറ്റ്) ഈദ്, വിഷു, ഈസ്റ്റർ ആഘോഷം സംഘടിപ്പിച്ചു. ഫാറ്റ് വൈസ് പ്രസിഡന്റ് ബ്ലസ്സൻ മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ രക്ഷാധികാരി ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി.വനിത വിങ് കോഓഡിനേറ്റർ ബിനു ബിജു, ഫാറ്റ് പ്രോഗ്രാം ജനറൽ കൺവീനർ ജെയിംസ് ഫിലിപ് എന്നിവർ ആശംസ പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി അനിൽ പാലയിൽ സ്വാഗതവും, പ്രോഗ്രാം കൺവീനർ വിനോദ് കുമാർ നന്ദിയും പ്രകാശിപ്പിച്ചു.
രക്ഷാധികാരി വർഗീസ് ഡാനിയേൽ, അഡ്വൈസറി ബോർഡ് മെംബർ ബിജു മുതിരക്കാല, ട്രഷറർ ജോബിൻ ചെറിയാൻ, വൈസ് പ്രസിഡന്റ് വിനു ഐസക്, മനോജ് ശങ്കർ, മാത്യു പാലിയേക്കര, ജോസഫ് ഫിലിപ്പോസ്, രാജീവ് കുമാർ, അദ്നാൻ അഷ്റഫ്, രാധാകൃഷ്ണൻ നായർ, നൈനാൻ ജേക്കബ്, നിധിൻ സോമനാധ്, നെൽജിൻ നെപ്പോളിയൻ, ടോബി മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.പരിപാടിയോടനുബന്ധിച്ച് ഫാറ്റ് അംഗങ്ങളുടെ വിവിധങ്ങളായ കലാപരിപാടികളും, ബഹ്റൈനിലെ അറിയപ്പെടുന്ന കലാകാരന്മാർ ഉൾപ്പെടുന്ന ടീം സിത്താർ ബാൻഡിന്റെ സംഗീതനിശയും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.