ഉപഭോക്തൃ സുരക്ഷ ഉറപ്പാക്കുക ല‍ക്ഷ്യം;എസ്.എം.എസ് വഴിയുള്ള തട്ടിപ്പുകൾ തടയും

മനാമ: രാജ്യത്തെ മൊബൈൽ ഓപ്പറേറ്റർമാരുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി (ടി.ആർ.എ ), എസ്.എം.എസ് വഴിയുള്ള തട്ടിപ്പ് സന്ദേശങ്ങൾ തടയുന്നതിനായി സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ഓൺലൈൻ സുരക്ഷാ ഭീഷണികൾ വർധിക്കുന്ന പശ്ചാത്തലത്തിൽ മൊബൈൽ ഉപയോക്താക്കളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടി.ആർ.എയും മൊബൈൽ ഓപ്പറേറ്റർമാരും ചേർന്ന് ഈ സുപ്രധാന നടപടി കൈക്കൊണ്ടത്.

ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള തട്ടിപ്പ് എസ്.എം.എസ് സന്ദേശങ്ങൾ രാജ്യത്ത് ഒരു പ്രധാന വെല്ലുവിളിയായി മാറിയതോടെയാണ് ഇത് നേരിടാനായി തന്ത്രപരമായ വർക്കിംഗ് ഗ്രൂപ് രൂപീകരിച്ചത്.

പുതിയ മാർഗ്ഗനിർദ്ദേശങ്ങളുടെ ഭാഗമായി മൊബൈൽ ഓപ്പറേറ്റർമാർക്ക് തട്ടിപ്പ് സന്ദേശങ്ങൾ കണ്ടെത്താനും, തടയാനും, കുറയ്ക്കാനും സഹായിക്കുന്ന വ്യക്തമായ സാങ്കേതിക മാർഗ്ഗങ്ങൾ നൽകും. ഇത്തരം തട്ടിപ്പുകളെക്കുറിച്ച് പൊതുജനങ്ങൾക്ക് അറിവ് നൽകുന്നതിനുള്ള നടപടികളും, തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാനുള്ള മാർഗ്ഗങ്ങളും ഒരുക്കും.

ബഹ്‌റൈനിലെ നിയന്ത്രണ, ഡാറ്റാ സംരക്ഷണ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും നിർദേശമുണ്ട്. ഉപഭോക്തൃ സുരക്ഷയോടുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഈ സഹകരണത്തിലൂടെ വ്യക്തമാക്കുന്നതെന്ന് ടി.ആർ.എ കൺസ്യൂമർ ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ശൈഖ് അബ്ദുല്ല ബിൻ ഹമൂദ് അൽ ഖലീഫ പറഞ്ഞു.

Tags:    
News Summary - frauds via SMS will be prevented for ensure consumer safety

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.