Posted On
date_range Updated On
date_range അനധികൃത ചെമ്മീനുമായി നാല് ഏഷ്യക്കാർ പിടിയിൽ
മനാമ: അനധികൃതമായി പിടികൂടിയ 60 കിലോഗ്രാം ചെമ്മീൻ കൈവശംവെച്ചതിന് നാല് ഏഷ്യൻ പൗരന്മാരെ കോസ്റ്റ് ഗാർഡ് പിടികൂടി. മാരിടൈം പട്രോൾ ഡിവിഷൻ ഖോർ ഫാഷിന്റെ വടക്ക് സമുദ്രമേഖലയിൽ നടത്തിയ സമഗ്രമായ പരിശോധനക്കിടെയാണ് അറസ്റ്റ്. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ചെമ്മീൻ പിടിക്കുന്നത് ഫെബ്രുവരി മുതൽ നിരോധിച്ചിരിക്കുകയാണ്. നിരോധനം ജൂലൈ 31വരെ തുടരും. വിൽക്കുന്നതിനും നിരോധനമുണ്ട്. ചെമ്മീൻ ഫാമുകൾക്ക് നിരോധനം ബാധകമല്ല. കേസ് പബ്ലിക്ക് പ്രോസിക്യൂഷന് റഫർ ചെയ്യുന്നതിനായി ആവശ്യമായ നടപടികളിലാണെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.