മനാമ: അനധികൃതമായി മദ്യം വിറ്റ നാലുപേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. നിയമവിരുദ്ധ മദ്യവിൽപന നടക്കുന്നെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മനാമയിൽവെച്ച് ഏഷ്യക്കാരായ പ്രതികളെ പിടികൂടിയത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ മനുഷ്യക്കടത്ത് വിരുദ്ധ, പൊതുധാർമിക സംരക്ഷണ ഡയറക്ടറേറ്റാണ് പ്രതികളെ പിടികൂടിയത്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമനടപടികൾ സ്വീകരിച്ചുവരുകയാണെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇത്തരം നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ 17718888 എന്ന നമ്പറിലോ 999 എന്ന എമർജെൻസി നമ്പറിലോ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റിനെ അറിയിക്കാൻ പൗരന്മാരോടും താമസക്കാരോടും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.