പ്രശസ്ത സൗണ്ട് എൻജിനീയർ കപിൽ രഞ്ജി തമ്പാൻ കാനഡയിൽ വാഹനാപകടത്തിൽ മരിച്ചു

മുൻ ബഹ്‌റൈൻ പ്രവാസിയും പത്തനംതിട്ട ജില്ലയിലെ മാരാമൺ സ്വദേശിയുമായ കപിൽ രഞ്ജി തമ്പാൻ (42) കാനഡയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. പ്രമുഖ സൗണ്ട് എൻജിനീയറാണ് കപിൽ.

കാനഡയിലെ കാലിഡോണിയ-ഹാമിൽട്ടൺ ഹൈവേയിൽ ഇന്നലെ ഉച്ചയ്ക്ക് 3:30 ഓടെയാണ് അപകടം നടന്നത്. അപകടസ്ഥലത്ത് നിന്ന് അത്യാഹിത വിഭാഗം കപിലിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൽപസമയത്തിനകം മരണം സ്ഥിരീകരിക്കുകയായിരുന്നു. ഈ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

Tags:    
News Summary - Former Bahraini expatriate dies in car accident in Canada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.