കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ സംഘടിപ്പിക്കുന്ന ‘കോഴിക്കോട് ഫെസ്റ്റ് -2k26’ ജനുവരി 23ന്

മനാമ: ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തനരംഗത്തെ സജീവ സാന്നിധ്യമായ കോഴിക്കോട് ജില്ല പ്രവാസി അസോസിഷന്റെ 15ാമത് വാർഷിക ആഘോഷം വിപുലമായ കലാപരിപാടികളോടെ ജനുവരി 23 വൈകീട്ട് 5 മണി മുതൽ രാത്രി 11 മണിവരെ ഇന്ത്യൻ ക്ലബ്‌ ഓഡിറ്റോറിയത്തിൽ വെച്ചു നടക്കും.

ഓറ ആർട്സിന്റെ ബാനറിൽ കോഴിക്കോട് ഫെസ്റ്റ് -2k26 എന്ന പേരിൽ നടത്തപ്പെടുന്ന മെഗാ ഷോയിൽ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനും സ്റ്റാർമാജിക് താരവുമായ ഷാഫി കൊല്ലം, ഐഡിയ സ്റ്റാർ സിങ്ങർ ഗായകരായ വിജിത, മിഥുൻ മുരളീധരൻ, ചലച്ചിത്ര പിന്നണി ഗായിക സ്മിത തുടങ്ങിയവർ നയിക്കുന്ന ഗാനമേളയും, അസോസിയേഷൻ അംഗങ്ങളും കുട്ടികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. സ്റ്റേജ് ഷോ സംവിധായകനായ മനോജ്‌ മയ്യന്നൂരാണ് പ്രോഗ്രാം സംവിധാനം നിർവഹിക്കുന്നത്.

അസോസിയേഷൻ ഭാരവാഹികളായ പ്രസിഡന്റ്‌ ജ്യോതിഷ് പണിക്കർ, സെക്രട്ടറി ജോജീഷ്, ട്രഷറർ റിഷാദ് കോഴിക്കോട്, ഈ.വി. രാജീവൻ, അനിൽകുമാർ യു.കെ, മനോജ്‌ മയ്യന്നൂർ, വൈസ് പ്രഡിഡന്റുമാരായ സലീം ചിങ്ങപുരം, ശ്രീജിത്ത് കുറിഞ്ഞാലിയോട്, ചീഫ് കോഓഡിനേറ്റർ ജോണി താമരശ്ശേരി, ബിനിൽ, സുബീഷ്, പ്രോഗ്രാം രക്ഷാധികാരികളായ അജിത്ത് കണ്ണൂർ, സയ്യിദ് ഹനീഫ്, അബ്ബാസ് എന്നിവർ വാർത്തസമ്മേളനത്തിൽ പ്രോഗ്രാമിനെ കുറിച്ചു വിശദീകരിച്ചു. തികച്ചും സൗജന്യമായി സംഘടിപ്പിക്കുന്ന ഈ പ്രോഗ്രാം കാണാനായി ബഹ്‌റൈനിലെ മുഴുവൻ കലാസ്വാദകരെയും ഇന്ത്യൻ ക്ലബിലേക്ക് ഹാർദമായി സ്വാഗതം ചെയ്യുന്നതായി സംഘടനാ ഭാരവാഹികളും സംഘാടകസമിതിയും വാർത്തസമ്മേളനത്തിൽ അറിയിച്ചു.

Tags:    
News Summary - ‘Kozhikode Fest -2k26’ organized by Kozhikode District Pravasi Association on January 23rd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.