മനാമ: തലശ്ശേരി മുസ്‍ലിം വെൽഫെയർ അസോസിയേഷൻ ബഹ്‌റൈൻ ചാപ്റ്റർ 2026-27 വർഷത്തേക്കുള്ള നിർവാഹക സമിതിയെ തിരഞ്ഞെടുക്കാനുള്ള വാർഷിക പൊതുയോഗം മനാമ കെ സിറ്റി ഹാളിൽ സംഘടിപ്പിച്ചു. ചാപ്റ്റർ പ്രസിഡന്റ് വി.പി. അബ്ദു റസാഖ് അധ്യക്ഷത വഹിച്ച യോഗത്തിന് ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ പാലിക്കണ്ടി സ്വാഗതത്തോടൊപ്പം കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ട്രഷറർ ടി.സി.എ. മുസ്തഫ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു. ജീവകാരുണ്യ പ്രവർത്തനവും അതോടനുബന്ധിച്ചുള്ള ദാനധർമങ്ങളും ഓരോ വിശ്വാസിയുടെയും ബാധ്യതയാണെന്നും അത് പാവപ്പെട്ടവരോടുള്ള ഔദാര്യമല്ല, മറിച്ച്, അവരുടെ അവകാശമാണെന്ന് തന്റെ ഉദ്ബോധന പ്രഭാഷണത്തിൽ ഉസ്താദ് സജ്ജാദ് ബിൻ അബ്ദു റസാഖ് സദസ്സിനെ ഓർമിപ്പിച്ചു. സി.കെ. ഹാരിസ്, ഇർഷാദ് ബംഗ്ലാവിൽ, ഹാഷിം പുല്ലമ്പി, മുഹമ്മദ് സാദിഖ്, ടി.കെ അഷ്‌റഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ടി.എം.സി.എ പ്രസിഡന്റ് വി.പി. ഷംസുദ്ദീൻ, ഹസീബ് അബ്ദു റഹ്മാൻ, ലത്തീഫ് സി.എം എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സി.എച്ച്. റഷീദ്, ഹിഷാം ഹാഷിം, മുനാസിം മുസ്തഫ, ഷിറാസ് അബ്ദു റസാഖ്, ഡോ. ദിയൂഫ് അലി, എം.എം. റൻഷിദ്, മുഹമ്മദ് ഷഹബാസ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. നിസാർ ഉസ്മാൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.